ന്യൂഡൽഹി: രാജസ്‌ഥാൻ ഹൈക്കോടതി ചീഫ് ജസ്‌റ്റിസായി ത്രിപുര ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് അഖിൽ ഖുറേശിയെ നിയമിച്ചു. അദ്ദേഹത്തെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള നിര്‍ദേശം കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ തള്ളിയിരുന്നു.ഇതിന്റെ തുടർച്ച ആയാണ് അദ്ദേഹത്തെ ഇപ്പോൾ രാജസ്‌ഥാൻ ഹൈക്കോടതി ചീഫ് ജസ്‌റ്റിസായി നിയമിച്ചത്.
എട്ടു പേർക്കാണ് ചീഫ് ജസ്‌റ്റിസുമാരായി സ്‌ഥാനക്കയറ്റം ലഭിച്ചത്. അഖിൽ ഖുറേശി അടക്കം അഞ്ച് ചീഫ് ജസ്‌റ്റിസുമാരെ മറ്റു ഹൈക്കോടതികളിലേക്കു മാറ്റുകയും ചെയ്‌തു. ജസ്‌റ്റിസുമാരായ രാജേഷ് ബിന്ദാൽ (അലഹബാദ് ഹൈക്കോടതി ചീഫ് ജസ്‌റ്റിസ്), രഞ്‌ജിത്ത് വി മോറെ (മേഘാലയ), സതീഷ് ചന്ദ്ര ശർമ (തെലങ്കാന), പ്രകാശ് ശ്രീവാസ്‌തവ (കൊൽക്കത്ത), ആർവി മലീമഥ് (മധ്യപ്രദേശ്), ഋതുരാജ് അശ്വതി (കർണാടക), അരവിന്ദ് കുമാർ (ഗുജറാത്ത്), പ്രശാന്ത് കുമാർ (ആന്ധ്രാപ്രദേശ്) എന്നിവർക്കാണ് പുതുതായി സ്‌ഥാനക്കയറ്റം ലഭിച്ചത്.