പാലക്കാട്: കഞ്ചാവ് വേട്ടക്കായി പോയി മലമ്പുഴ വനത്തിൽ കുടുങ്ങിയ 14 അംഗ പൊലീസ് ഉദ്യോഗസ്ഥരെ തിരികെ എത്തിച്ചു. മലമ്പുഴയിൽനിന്നും പോയ ദൗത്യസംഘമാണ് ഇവരെ കണ്ടെത്തിയത്.
കഞ്ചാവ് തോട്ടം തിരയാൻ പോയ തണ്ടര്‍ ബോള്‍ട്ട് സംഘമാണ് വഴിതെറ്റി ഉൾവനത്തില്‍ കുടുങ്ങിയത്. ആന, പുലി ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള കാട്ടിലാണ് ഉദ്യോഗസ്ഥർ അകപ്പെട്ടിരിക്കുന്നത്.
ഇന്നലെ രാവിലെ 8 മണിയോടെയാണ് വനത്തിനകത്തെ കഞ്ചാവ് കൃഷി നശിപ്പിക്കാനായി നർക്കോട്ടിക് ഡിവൈഎസ്പി ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള 14 അംഗ സംഘം മലമ്പുഴ വഴി ഉൾക്കാട്ടിൽ കടന്നത്.
കഴിഞ്ഞ രാത്രി മുതൽ 14 പേരടങ്ങുന്ന സംഘം ഉൾവനത്തിൽ ഒരു പാറയുടെ മുകളിലാണ് കഴിയുന്നത്. രക്ഷാ ദൗത്യ സംഘം എത്തിയിരുന്നില്ലെങ്കിൽ തങ്ങൾക്ക് കാട്ടിൽ നിന്നും പുറത്തിറങ്ങാൻ കഴിയുമായിരുന്നില്ലെന്ന് രക്ഷപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.