വരുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ പുത്തന്‍ ജേഴ്‌സി അടുത്ത ബുധനാഴ്ച്ച പുറത്തിറങ്ങും. ബിസിസിഐയും കിറ്റ് നിര്‍മാതാക്കളായ എംപിഎല്ലും ഇക്കാര്യം അറിയിച്ചു. എംപിഎല്‍ സ്‌പോര്‍ട്‌സ് തന്നെയായിരിക്കും ഓണ്‍ലൈനിലൂടെ ജേഴ്‌സി ലോഞ്ച് ചെയ്യുക.നിലവില്‍ ഇന്ത്യ ഉപയോഗിക്കുന്നത് 1992 ലോകകപ്പിന്റെ റെട്രോ ജേഴ്‌സി തന്നെയാണ്. എന്നാല്‍ ഇതുവരെ കാണാത്ത ഒരു പുത്തന്‍ ജേഴ്‌സിയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.