ലക്‌നൗ : ഉത്തർപ്രേദേശിലെ ലഖിംപൂരിലെ സംഭവത്തിൽ മരിച്ച കർഷകരുടെ ചിതാഭസ്മ യാത്ര നടത്താൻ തീരുമാനിച്ച് കിസാൻ മോർച്ച. ഉത്തർ പ്രദേശിലെ എല്ലാ ജില്ലകളിലും നഗരങ്ങളിലും യാത്ര സംഘടിപ്പിക്കും. ദസറ ദിവസത്തിൽ പ്രധാന മന്ത്രിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും കോലം കത്തിക്കുമെന്നും കിസാൻ മോർച്ച അറിയിച്ചു.
രണ്ട് ആവശ്യങ്ങളാണ് കിസാൻ സഭ മുന്നോട്ട് വയ്ക്കുന്നത് ഒന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര ടെനിയെ മന്ത്രി സഭയിൽ നിന്നും പുറത്താക്കുക. രണ്ട് ആശിഷ് മിശ്ര ടെനിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്യണം. എന്നി രണ്ട് ആവശ്യങ്ങളിലും തീരുമാനം ഉണ്ടാകണം. അതിന് തിങ്കളാഴ്ച്ച വരെ സമയം നൽകിയിട്ടുണ്ട്.
ഈ സമയത്തിനുള്ളിൽ ഈ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ചൊവാഴ്ച്ച മുതൽ ലഖിംപൂരിലെ സംഭവത്തിൽ മരിച്ച കർഷകരുടെ ചിതാഭസ്മ യാത്ര നടത്തും. ഈ മാസം 15ന് രാജ്യവ്യാപക ട്രെയിൻ തടയലിന് ആഹ്വനം ചെയ്‌ത് സംയുക്ത കിസാൻ മോർച്ച. ഈ മാസം 26 ന് കിസാൻ മഹാ പഞ്ചായത് സംഘടിപ്പിക്കും.