ഓഗസ്റ്റ് 29ന് താലിബാൻ തീവ്രവാദികൾ ഷഗുഫ നൂർസായിയുടെ വീട് ആക്രമിക്കുന്നത് അവരവിടെ ഇല്ലാത്ത സമയത്താണ് .
ആഗസ്റ്റ് 15ന് കബൂൾ താലിബാന്റെ അധീനതയിലായപ്പോൾ. ഹെൽമണ്ട് പ്രവിശ്യയിൽ നിന്നുള്ള പാർലമെന്റ് അംഗം ഒളിവിൽ പോയിരുന്നു. കാരണം 20 വർഷത്തെ യുദ്ധത്തിനുശേഷം യുഎസ് നാറ്റോ സൈന്യം രാജ്യത്തുനിന്ന് പിൻവാങ്ങിയത്.
15 ദിവസം ഞാൻ ഒരു ജനൽ പോലുമില്ലാത്ത വാഷ്റൂമിൽ ആയിരുന്നു, ഞാൻ എവിടെയാണ് എന്നുള്ള വിവരം എന്റെ കുടുംബത്തിന് പോലുമറിയാത്ത അവസ്ഥയായിരുന്നു, കൂടാതെ അച്ഛനോട് താലിബാൻ പറഞ്ഞത് എന്നോട് ഒളിവിൽ നിന്നും പുറത്തുവന്നാൽ ഞങ്ങൾ അവളുടെ കൂടെ പ്രവർത്തിക്കാം എന്നാണ്, എന്നും അവർ പറഞ്ഞു.
താലിബാൻ ഗവൺമെന്റിൽ ജോലി ചെയ്യുന്ന ആളുകളെ അവർ നിശബ്ദമായി കൊല്ലും എന്നാണ് ഹോമ അഹമ്മദി(Homa Ahmadi )പറയുന്നത്. മൂന്നുതവണ പാർലമെന്റ് ലേബർ പ്രവിശ്യ പ്രതിനിധീകരിച്ച വ്യക്തിയാണ് ഹോമ.
ജനങ്ങൾക്ക് അവകാശങ്ങൾ ഒന്നുമില്ല എന്ന് കാണിക്കാൻ വേണ്ടി താലിബാൻ ആളുകളുടെ വീടുകളിൽ കയറി അവറെ ഭയപ്പെടുത്തി.
കൂടാതെ അഫ്ഗാനിസ്ഥാൻ തിരിച്ചു പിടിച്ചതിനു തൊട്ടുപിന്നാലെ താലിബാൻ സർക്കാർക്ക് ജീവനക്കാർക്ക് പൊതുമാപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ താലിബാൻ തീവ്രവാദികൾ വംശീയമായി ഹസാര പുരുഷന്മാരെ കൊല്ലുകയും, മാധ്യമപ്രവർത്തകരെ പീഡിപ്പിക്കുകയും ചെയ്യുന്നതായുള്ള റിപ്പോർട്ടുകൾ അതേസമയം പുറത്തുവന്നിരുന്നു. എന്നാൽ താലിബാൻ ഉന്നത നേതൃത്വം പറഞ്ഞത് താലിബാൻ ഒരിക്കലും അവരുടെ എതിരാളികളെ ലക്ഷ്യംവെച്ചുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടില്ല എന്നാണ്.
നൂർസായിയും അഹമ്മദയും ഇപ്പോൾ ഉള്ളത് ഗ്രീക്ക് തലസ്ഥാനമായ ഏതൻസിലെ ഒരു കൂട്ടം വനിതാ എം പി മാരുടെയും അവരുടെ കുടുംബങ്ങളുടെയും കൂടെയാണ്. മെലിസ്സ നെറ്റ്‌വർക്ക്,ഹ്യൂമൻ റൈറ്റ്സ് 360 എന്നീ രണ്ട് സർക്കാർ ഇതര സംഘടനകളുടെ സഹായത്തോടെ കഴിഞ്ഞ ആഴ്ചകളിൽ അഫ്ഗാനിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരാണ് ഈ കുടുംബാംഗങ്ങൾ.
കൂടുതൽ ഭീഷണി നേരിടുന്നവരുടെ ഒരു പട്ടിക ഞങ്ങൾ തയ്യാറാക്കിയിട്ടുണ്ട് , അതിൽ ഉൾപ്പെടുന്ന 150 വനിതകൾ ധാരാളം അപകടസാധ്യതകൾ ഉള്ളവരാണ്, എങ്കിൽപോലും എയർപോർട്ടിൽ എത്തുവാനും രാജ്യം വിടാനും എന്ത് പ്രശ്നങ്ങളും നേരിടുവാൻ അവർ തയ്യാറായിരുന്നു എന്ന് മെലിസയുടെ സഹസ്ഥാപക നദിന ക്രിസ്റ്റോപൗലോ പറയുന്നു.
യുഎസ് സൈന്യത്തെ പിൻവലിക്കുന്നതിന് മുമ്പ് അവർ ഞങ്ങളോട് പറഞ്ഞുകൊണ്ടിരുന്നത് വീട്ടിലേക്ക് മടങ്ങി പോകാനാണ് അതിനർത്ഥം നിശ്ചിതമായ മരണത്തെ അഭിമുഖീകരിക്കുക എന്നത് തന്നെയാണ്.
ഈ മാസം ചാർട്ടട് ഫ്‌ളൈറ്റിൽ എത്തുന്ന വനിതാ അഭിഭാഷകരും ജഡ്ജിമാരും ഉൾപ്പെടെ കുടിയൊഴിപ്പിക്കപ്പെട്ട 177 പേരുടെ ലിസ്റ്റ് ഗ്രീക്ക് നയതന്ത്ര സ്രോതസ്സുകൾ പുറത്തുവിട്ടു.
അഫ്ഗാൻ അഭയാർത്ഥികളായുള്ളതും കുടിയേറി വന്നതുമായ സ്ത്രീകൾക്ക് അനൗപചാരികമായുള്ള വിദ്യാഭ്യാസ പരിപാടികളും ബോധവൽക്കരണ ക്ലാസുകളും നൽകുവാൻ തീരുമാനിച്ച, മെലിസ്സ നെറ്റ്വർക്കിന് അവർ നന്ദി പറഞ്ഞു. ഇരുപത് വർഷത്തിനിടയിൽ ഹൈസ്കൂളുകളിൽ പെൺകുട്ടികളെ അനുവദിക്കാത്ത ആദ്യത്തെ അഫ്ഗാൻ ദേശീയ വിദ്യാഭ്യാസ ദിനമാണ്(October 5) ഈ കഴിഞ്ഞു പോയതെന്ന് അവർ വിലപിക്കുകയും ചെയ്തു.
സ്ത്രീകളെ പഠിക്കാനും ജോലി ചെയ്യാനും അനുവദിക്കുമെന്നും ഇസ്ലാമിന്റെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് അവരുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും സായുധ സംഘത്തിന്റെ വക്താവ് സബിഹുല്ല മുജാഹിദ് പറഞ്ഞിരുന്നു. മുജാഹിദ് ഗേൾസ് ഹൈസ്കൂൾ എത്രയും വേഗം തുറക്കുമെന്നും അവർ പറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞമാസം സ്കൂളുകൾ വീണ്ടും തുറന്നെങ്കിലും കൗമാരപ്രായക്കാരായ പെൺകുട്ടികൾക്കുള്ള ക്ലാസുകൾ പുനരാരംഭിക്കുന്നത് വൈകിപ്പിക്കുകയും, സമാന പ്രായത്തിലുള്ള ആൺകുട്ടികളെ സ്കൂളിൽ പോകുവാൻ അനുവദിക്കുകയും ചെയ്തു. സ്ത്രീകളുടെ വിദ്യാഭ്യാസത്തോടുള്ള അഫ്ഗാൻ ഗ്രൂപ്പിന്റെ പ്രതിബദ്ധതയെ കുറിച്ച് അവർ ചോദ്യം ഉയർത്തുകയാണ്.
രണ്ടായിരത്തിഒന്നിൽ അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈനിക ആക്രമണത്തിൽ താലിബാൻ ഭരണകൂടം അധികാരത്തിൽ നിന്ന് നീക്കം ചെയ്യപ്പെട്ടതിനാൽ അഫ്ഗാനിസ്ഥാനിൽ 2005, 2010 ,2018 വർഷങ്ങളിൽ പാർലമെന്റ് തിരഞ്ഞെടുപ്പുകൾ നടത്തുകയും ഏകദേശം മൂന്നിലൊന്നു സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യുകയും ചെയ്തിരുന്നു.
എന്നാൽ ഇതേസമയം പാർലമെന്റിൽ പ്രവേശിക്കുന്നതിനു മുമ്പ് തന്നെ ഞങ്ങൾക്ക് ധാരാളം ഭീഷണികൾ ലഭിച്ചിരുന്നുവെന്ന് താഖർ പ്രവിശ്യയിൽ നിന്ന് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാഭ്യാസ പ്രൊഫസറായ നാസിഫ യൂസഫി പറയുന്നു.
സ്ത്രീകളെ പിന്തുണയ്ക്കുന്ന നിങ്ങൾക്കായി ഞങ്ങൾ പരിശ്രമിച്ചിരുന്നു എങ്കിലും അത് വളരെ ബുദ്ധിമുട്ടായിരുന്നു കാരണം പാർലമെന്റ്ന് അകത്തു പോലും സ്ത്രീകൾ രണ്ടാം നിലയിൽ ആയിരുന്നു എന്നും അവർ പറയുന്നു. എന്നിട്ടും സ്ത്രീകൾക്കെതിരായുള്ള അതിക്രമങ്ങൾ നിരോധിക്കുന്ന ഒരു നിയമം പാസാക്കാൻ ഞങ്ങൾ ശ്രമിച്ചിരുന്നു. പക്ഷേ പാർലമെന്റ് സമിതിയുടെ തലവൻ ഒരു പുരുഷനായിരുന്നു അതുകൊണ്ടുതന്നെ അദ്ദേഹം ഈ ബിൽ അംഗീകരിച്ചിരുന്നില്ല. രണ്ടുമൂന്നു തവണ അവതരിപ്പിക്കപ്പെട്ടിട്ടും ബിൽ പാസായില്ല.
ശാരീരിക അധിക്ഷേപത്തിന് ഭർത്താവിനെതിരെ നിയമനടപടികൾ സ്വീകരിക്കാൻ ഉള്ള നിയമം പ്രവിശ്യാ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ആവശ്യമാണെന്ന് എംപിമാർ പറയുന്നു.അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾ വലിയ തോതിലുള്ള പുരുഷമേധാവിത്വം അനുഭവിക്കുന്നവരാണ്, സ്വന്തം ആവശ്യങ്ങൾക്ക് പോലും ചിലവാക്കാൻ പണം ഇല്ലാത്തവരാണ് അവർ. ഹെറാത്തിലെ ആത്മഹത്യ കണക്കുകൾ ഇത് സൂചിപ്പിക്കുന്നതാണ്. ഇരുപത് വർഷത്തിനിടയിൽ ഈ എംപിമാരുടെ ഏറ്റവും വലിയ നേട്ടം എന്നത് സ്ത്രീകളുടെ ധാരണകളെ മാറ്റി എന്നതാണ്. ഇതിനുവേണ്ടി ഞങ്ങൾ രാവിലെ വൈകുന്നേരം വരെ പ്രവർത്തിക്കാറുണ്ട് എന്ന് ഷാക്കിറ എം പി പറയുന്നു.വനിതാ രാഷ്ട്രീയക്കാരോട് ഉള്ള സാമൂഹിക മനോഭാവത്തിൽ മാറ്റം വരുത്തുവാൻ കഴിഞ്ഞിട്ടുണ്ട്. ഞങ്ങളോടുള്ള സമൂഹത്തിന്റെ മനോഭാവം തന്നെ മാറുകയും മനുഷ്യാവകാശങ്ങൾക്കുവേണ്ടി ആളുകൾ ഞങ്ങളോടൊപ്പം ചേർന്നു പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട് എന്ന് എംപി നൂർസായി പറഞ്ഞു. പാർലമെന്റ് നകത്ത് ഞങ്ങൾ വിവേചനത്തിനെതിരെ വിജയകരമായി പോരാടി, ഞങ്ങളോടൊപ്പം ചേരുന്ന തൽപര ഗ്രൂപ്പുകളുമായി കൂടിക്കാഴ്ച നടത്തുകയും പാർലമെന്റിൽ ഞങ്ങൾക്കുവേണ്ടി അവർ സംസാരിക്കുകയും ചെയ്തു എന്നും അവർ കൂട്ടിച്ചേർത്തു.
അഫ്ഗാനിലെ അഷ്റഫ് ഗാനി സർക്കാർ എപ്പോൾ തകരുമെന്ന് പ്രവചിക്കുന്നതിൽ അമേരിക്കയുടെ രഹസ്യാന്വേഷണ ഏജൻസികൾ പരാജയപ്പെട്ടെങ്കിലും, അഫ്ഗാൻകാർ അത് ചെയ്തിരുന്നു.
എന്നാൽ ഇത്ര വേഗത്തിൽ ഈ ഗവൺമെന്റ് തകരുമെന്ന് ഞങ്ങൾ കരുതിയിരുന്നില്ല, അതുകൊണ്ടുതന്നെ പ്രതികരിക്കണം എന്ന ചിന്തയും ഞങ്ങളിൽ ഉണ്ടായിരുന്നില്ല എന്ന് എം പി ഫർസാന പറഞ്ഞു.
ഞങ്ങളുടെ രാജ്യം ഇത്രയും പെട്ടെന്ന് പഴയ കാലഘട്ടത്തിലേക്ക് മടങ്ങിപ്പോകും എന്നും, ഇത്രയുംകാലം കൈവരിച്ച നേട്ടങ്ങൾ നഷ്ടപ്പെടുമെന്നും കരുതിയിരുന്നില്ല എന്നും അവർ അൽജസീറയുടെ പറഞ്ഞു. ഞങ്ങളുടെ രാജ്യത്തെ പിന്തുണയ്ക്കുകയും ഞങ്ങളുടെ കൂടെ നിൽക്കും എന്ന് വാഗ്ദാനം ചെയ്യുകയും ചെയ്ത എല്ലാ രാജ്യങ്ങളും ഞങ്ങളെ ഉപേക്ഷിക്കും എന്നും ഞങ്ങൾ വിചാരിച്ചിരുന്നില്ല അവർ കൂട്ടി ചേർത്തു.
അഫ്ഗാനിസ്ഥാനിൽ വിദേശ നിക്ഷേപങ്ങൾ മരവിപ്പിച്ചാൽ പുതിയ ഭരണകൂടത്തിന് ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയാതെ വരികയും രാജ്യത്തെ വ്യാപകമായ ദാരിദ്ര്യം ഉണ്ടാകുമെന്നും എംപിമാർ ആശങ്കപ്പെടുന്നു.
പക്ഷേ താലിബാനി ഞങ്ങളുടെ രാജ്യത്ത് അഴിച്ചുവിട്ട് അതിന് അവർ കുറ്റപ്പെടുത്തുന്ന അയൽരാജ്യമായ പാകിസ്ഥാനെതിരെ ഉപരോധം വേണമെന്നും അവർ ആവശ്യപ്പെട്ടു.
ഞങ്ങൾ ഇപ്പോഴും ഞങ്ങളുടെ മണ്ഡലങ്ങളിലെ എംപിമാർ തന്നെയാണ്, എന്നാൽ യുകെ ,യുഎസ് ,കാനഡ തുടങ്ങിയ രാജ്യങ്ങളിൽ ഇരുന്നു കൊണ്ട് സ്ത്രീകളുടെ അവകാശങ്ങൾക്കായി വാദിക്കുമെന്നും,അഫ്ഗാൻ സ്ത്രീകൾ വളരെ ശക്തമാണ് ഒരിക്കലും പിന്നോട്ട് പോകില്ല എന്നും ഈ എംപിമാർ പറയുന്നു.
മെലിസയും,ഹ്യൂമൻ റൈറ്റ് 360ഉം അവരുടെ ഓഫീസ് താൽക്കാലികമായി ഞങ്ങൾക്ക് നൽകുമെന്നും, സുരക്ഷിതമായി ഞങ്ങളിൽ നെറ്റ് വർക്ക് ചെയ്യാൻ സഹായിക്കുമെന്നും അവർ വാഗ്ദാനം നൽകിയിട്ടുണ്ട്.
അവർ പൊതു ജീവിതത്തിൽ വളരെയധികം ഏർപ്പെട്ടിരിന്ന വ്യക്തികളാണ്, അതിനാൽ തന്നെ അവർക്ക് അത് തുടരാൻ ആവശ്യമായ പിന്തുണ നൽകും, അവരുടെ സഹിഷ്ണുതയിലും അവർക്കത് ചെയ്യുവാൻ കഴിയും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു എന്നും അവർ പറഞ്ഞു.