ന്യൂഡൽഹി :റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും രാജ്യത്തെ പ്രമുഖ വ്യവസായിയുമായ മുകേഷ് അംബാനി 100 ബില്യൺ ഡോളർ ക്ലബിൽ ഇടം നേടി.ലോകത്തിലെ ഏറ്റവും സമ്പന്നരായ 500 ആളുകളുടെ പ്രതിദിന റാങ്കിംഗ് പട്ടികയാണ് ബ്ലൂംബർഗിന്റേത്.എലോൺ മസ്‌ക്, ജെഫ് ബെസോസ് ,ബിൽഗേറ്റ്‌സ്, മാർക്ക് സക്കർബർഗ് ,വാരൻ ബഫറ്റ് തുടങ്ങിയ ലോകത്തിലെ അതിസമ്പന്നരായ 10 പേർക്കൊപ്പമാണ് മുകേഷ് അംബാനി ഇടം പിടിച്ചത്.പതിനായിരം കോടി രൂപയിൽ കൂടുതൽ ആസ്തിയുള്ളവരാണ് ഇവരെല്ലാം.
ബ്ലൂംബെർഗ് ബില്യണയറിന്റെ ഇൻഡക്‌സ് അനുസരിച്ച് 106 ബില്യൺ ഡോളറിന്റെ ആസ്തിയുമായാണ് മുകേഷ് അംബാനി അതിസമ്പന്നരുടെ പട്ടികയിലേക്ക് എത്തിയത്.2021 ൽ അദ്ദേഹത്തിന്റെ സമ്പത്ത് 23.6 ബില്യൺ ഡോളർ ആണ് വർദ്ധിച്ചത്.റിലയൻസ് ഇൻഡ്രസ്ട്രിയുടെ ഓഹരികൾക്ക് വൻ മുന്നേറ്റമുണ്ടായതോടെയാണ് അംബാനിയുടെ ആസ്തിയും കുതിച്ചത്.