തിരുവനന്തപുരം;45-ാമത് വയലാർ രാമവർമ്മ മെമ്മോറിയൽ സാഹിത്യ അവാർഡ് എഴുത്തുകാരന്‍ ബെന്യാമിന്. ബെന്യാമിന്‍റെ “മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ ” എന്ന കൃതിക്കാണ് പുരസ്കാരം.ഈ മാസം 27ന് തിരുവനന്തപുരത്ത് വെച്ച് പുരസ്‌കാരം സമ്മാനിക്കും.
ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശിൽപ്പവുമാണ് പുരസ്കാരം. അക്കപ്പോരിന്റെ ഇരുപത് നസ്രാണി വർഷങ്ങൾ എന്ന നോവലിന്റെ തുടർച്ചയാണ് മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വർഷങ്ങൾ.