തിരുവനന്തപുരം: ബിജെപി പുനസംഘടനക്കെതിരെ രൂക്ഷവിമർശനവുമായി ശോഭ സുരേന്ദ്രൻ. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ പദവി പ്രശ്നമല്ലെന്നും പദവി അല്ല ജന പിന്തുണയാണ് പ്രധാനമെന്നും ശോഭ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
പതിമൂന്നാമത്തെ വയസ്സിൽ ബാലഗോകുലത്തിലൂടെ സാമൂഹ്യപ്രവർത്തനം ആരംഭിച്ചതാണ്. ഇതു വരെ പദവികൾക്കു പുറകെ പോയിട്ടില്ല: പദവികളിലേക്കുള്ള പടികൾ പ്രലോഭിപ്പിച്ചിട്ടുമില്ല. എന്നാൽ, ഞാൻ ജീവനെപ്പോലെ സ്നേഹിക്കുകയും സത്യസന്ധമായി സേവിക്കുകയും ചെയ്യുന്ന പ്രസ്ഥാനം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൾക്കിടെ പല ദൗത്യങ്ങൾ ഏൽപ്പിച്ചു, അവ കലർപ്പില്ലാത്ത സമർപ്പണമനോഭാവത്തോടെ നിറവേറ്റി എന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്നും അവർ വ്യക്തമാക്കി.https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FSobhaSurendranOfficial%2Fposts%2F3011857402271413&show_text=true&width=500