ജ്യോതികയും ശശി കുമാറും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഉടന്‍പിറപ്പ് എന്ന ചിത്രത്തിലെ ഗാനം പുറത്ത്. ശ്രേയാ ഘോഷാല്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. സംവിധാനം ചെയ്യുന്നത് ശരവണന്‍ ആണ് ചിത്രം. ജ്യോതിക നായികയാകുന്ന അമ്പതാമത് ചിത്രമാണിത്.
സമുദ്രക്കനി, സൂരി, കാളിയരശന്‍, നിവേദിത സതിഷ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. സൂര്യയും ജ്യോതികയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒടിടി റിലീസായി ആമസോണ്‍ പ്രൈമിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.