ഹൈദരാബാദ്: തന്‍റെ വിവാഹമോചനവുമായി ബന്ധപ്പെട്ട് വ്യാജ കഥകൾ പ്രചരിപ്പിക്കുന്നത് നിർത്തണമെന്ന് തെന്നിന്ത്യൻ നടി സാമന്ത. സാമന്തയും നാഗ ചൈതന്യയും തമ്മിൽ വേർപിരിയുകയാണെന്ന് പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് സാമന്തയുടെ പ്രതികരണം. വിവാഹമോചനം വേദനനിറഞ്ഞ അനുഭവമാണെന്നും ആ മുറിവുണങ്ങാന്‍ സമയം അനുവദിച്ച് തന്നെ വെറുതെ വിടണമെന്നും സമാന്ത പറയുന്നു. എന്നാല്‍ തുടര്‍ച്ചയായി വരുന്ന കള്ളപ്രചരണങ്ങളില്‍ താന്‍ തകര്‍ന്നുപോകില്ലെന്ന് സാമന്ത വ്യക്തമാക്കി.
വിവാഹ മോചനത്തിന് ശേഷം തനിക്ക് ലഭിച്ച പിന്തുണയെ സ്വീകരിക്കുന്നുവെന്നും സാമന്ത അറിയിച്ചു. തന്റെ വിവാഹ മോചനത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് അടിസ്ഥാനരഹിതവുമായ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നവരെ വിമർശിക്കുകയും ചെയ്തു.
സമാന്തയ്ക്ക് മറ്റൊരാളുമായി പ്രണയം, കുട്ടികൾ വേണ്ടെന്ന തീരുമാനം, പലവട്ടം ഗർഭച്ഛിദ്രം നടത്തി തുടങ്ങിയ കാരണങ്ങൾ കൊണ്ടാണ് വിവാഹമോചനം എന്ന തരത്തിലായിരുന്നു പ്രചാരണങ്ങൾ.
‘എനിക്കുണ്ടായ വ്യക്തിപരമായ പ്രതിസന്ധികളില്‍ നിങ്ങൾ നടത്തിയ വൈകാരിക ഇടപെടലുകൾ എന്നെ കീഴടക്കി. എനിക്കെതിരെ നടന്ന തെറ്റായ പ്രചാരണങ്ങളിലും കഥകളിലും എന്നെ പ്രതിരോധിച്ച് എനിക്ക് താങ്ങായി നിന്നതിന് നന്ദി പറയുന്നു. എനിക്ക് പ്രണയബന്ധങ്ങൾ ഉണ്ടെന്നും, ഒരിക്കലും കുട്ടികളെ ആഗ്രച്ചിട്ടില്ലെന്നും, ഞാനൊരു അവസരവാദിയാണെന്നും അബോർഷനുകൾ നടത്തിയെന്നുമൊക്കെയാണ് അവർ പറയുന്നത്.’
‘വിവാഹമോചനം എന്ന് പറയുന്നത് തന്നെ വേദനാജനകമായ ഒരു പ്രക്രിയ ആണ്. അതിനെ മറികടക്കാൻ എന്നെ വെറുതെ വിടാൻ അനുവദിക്കുയാണ് വേണ്ടത്. വ്യക്തിപരമായി എന്നെ ആക്രമിക്കുന്നത് സഹിക്കാവുന്നതിനും അപ്പുറമാണ്. പക്ഷേ ഞാനൊന്ന് ഉറപ്പ് തരുന്നു, ഇതിനെയൊന്നും എന്നെ തകർക്കാൻ ഞാൻ അനുവദിക്കില്ല.’– സമാന്ത വ്യക്തമാക്കി.
2018 ലാണ് നാഗചൈതന്യയും സാമന്തയും വിവാഹിതരായത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം പരസ്പര സമ്മതത്തോടെയാണ് ഇരുവരും വേര്‍പിരിയുന്നത്.