തിരുവനന്തപുരം; കേരള കോൺഗ്രസ് (എം) പാർട്ടിയുടെ 58 ആം ജന്മദിനമായ ഒക്ടോബർ 9 തിന് ചെയർമാൻ ജോസ് കെ മാണിയുടെ നിർദ്ദേശപ്രകാരം ജില്ലയിലെ മണ്ഡലം, വാർഡ് തലങ്ങളിലായി 150 കേന്ദ്രങ്ങളിൽ പാർട്ടി പതാക ഉയർത്തുമെന്ന് ജില്ലാ പ്രസിഡൻറ് സഹായദാസ് നാടൻ അറിയിച്ചു. ജില്ലാ പ്രസിഡണ്ട് നിയോജക മണ്ഡലം പ്രസിഡണ്ടുമാർക്കും, നിയോജക മണ്ഡലം പ്രസിഡന്റുമാർ മണ്ഡലം പ്രസിഡന്റുമാർക്കും, മണ്ഡലം പ്രസിഡന്റുമാർ വാർഡ് പ്രസിഡന്റുമാർക്കും പതാകകൾ കൈമാറും. തുടർന്നാണ് പതാക ഉയർത്തൽ നടക്കുക. ചടങ്ങിൽ പോഷക സംഘടന നേതാക്കളും പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡണ്ട് സഹായദാസ് നാടാർ അറിയിച്ചു