തിരുവനന്തപുരം; വീട്ടമ്മമാർക്കായി ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ടുളള സ്വകാര്യ ബില്ലിനെ (private bill) എതിര്‍ത്ത് നിയമസഭയിലെ വനിതാ അംഗങ്ങള്‍. ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജും (Veena George) വടകര എംഎൽഎ കെ കെ രമയുമാണ് (KK Rema) ബില്ലിനെ എതിര്‍ത്തത്.
എംഎല്‍എ ടിവി ഇബ്രാഹിം (T. V. Ibrahim MLA) ആയിരുന്നു നിയമസഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചത്.തൊഴിലില്ലാത്ത വീട്ടമ്മാരുടെ സുരക്ഷക്കും ചികിത്സയ്ക്കുമൊപ്പം വരുമാനം കൂടി ഉറപ്പാക്കണമെന്നാവശ്യപ്പട്ടുളള ബില്ലായിരുന്നു.
സ്ത്രീകളെ അടുക്കളയില്‍ തളച്ചിടാന്‍ മാത്രമെ ബില്‍ ഉപകരിക്കൂ എന്നായിരുന്നു രമയുടെ വിമര്‍ശനം. പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോർജ്ജും രമയുടെ നിലപാടിന് പിന്തുണ നല്‍കി. നിലവിലെ സാഹചര്യത്തില്‍ സ്ത്രീകള്‍ക്കായി പ്രത്യേക ക്ഷേമനിധി ബോര്‍ഡിന്‍റെ ആവശ്യമില്ലെന്ന് വീണ ജോര്‍ജ്ജ് പറഞ്ഞു.