പാലക്കാട്; ചാലിശ്ശേരി പെരുമണ്ണൂരിൽ വൃദ്ധ ദമ്പതികളെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. റിട്ടയേഡ് ഹെൽത്ത് ഇൻസ്പക്ടറായ വടക്കേ പുരക്കൽ നാരായണൻ ( 74) ഭാര്യ ഇന്ദിര (70), എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വീടിനു സമീപത്തെ വിറകുപുരയിലായിരുന്നു മൃതദേഹങ്ങൾ. വിറകുപുരയിലെ മരപത്തായത്തിനു മുകളിൽ പരസ്പരം കയറുകൊണ്ട് കെട്ടിയ നിലയിലായിരുന്നു. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.പട്ടാമ്പി അഗ്നിരക്ഷാ സേനയും ചാലിശ്ശേരി പോലീസും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.