നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഐപിഎലിൽ നിന്നും പ്ലേ ഓഫ് കാണാതെ പുറത്തായി. മികച്ച റൺ റേറ്റിന്റെ അടിസ്ഥാനത്തിൽ കൊൽക്കത്ത പ്ലേ ഓഫിൽ കടന്നു. പ്ലേ ഓഫ് ലൈൻ അപ്പ് തയ്യാറായി. ഞായറാഴ്ച്ച നടക്കുന്ന ആദ്യ ക്വാളിഫയറിൽ ചെന്നൈ ഡൽഹിയെ നേരിടും. എലിമിനേറ്ററിൽ തിങ്കളാഴ്ച്ച ബാംഗ്ലൂർ-കൊൽക്കത്തയെ നേരിടും.
ഇന്നത്തെ മത്സരത്തിൽ നിശ്ചിത 20 ഓവറിൽ 235/ 9 റൺസ് നേടിയ മുംബൈക്ക്, പ്ലേ ഓഫിലെത്താൻ 171 റൺസിൽ കുറയാത്ത വിജയം നേടണമായിരുന്നു. എന്നാല്‍ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ സൺറൈസേഴ്സ് 193 റണ്‍സ് നേടി.
ഓപ്പണർ ഇഷാൻ കിഷൻറെയും സൂര്യകുമാർ യാദവിൻറെയും ബാറ്റിംഗ് മികവിലാണ് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസിന് കൂറ്റൻ സ്കോർ നേടാനായത്. 32 പന്തിൽ 84 റൺസടിച്ച ഇഷാൻ കിഷനാണ് മുംബൈയുടെ ടോപ് സ്കോറർ. സൂര്യകുമാർ യാദവ് 40 പന്തിൽ 82 റൺസടിച്ചു. ഹൈദരാബാദിനായി ജേസൺ ഹോൾഡർ നാലു വിക്കറ്റെടുത്തു.