ആലപ്പുഴ: പത്തിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് (ഒക്ടോബര്‍ 9) രാവിലെ ഒന്‍പതിന് റവന്യൂ മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും. അഡ്വ. യു. പ്രതിഭ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അഡ്വ. എ.എം. ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തും.
ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, കായംകുളം നഗരസഭാധ്യക്ഷ പി. ശശികല, എ.ഡി.എം ജെ. മോബി, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി ടീച്ചര്‍, പത്തിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍. ഉഷ, ജില്ലാ പഞ്ചായത്ത് അംഗം കെ.ജി. സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മണി വിശ്വനാഥ്, ഗ്രാമപഞ്ചായത്ത് അംഗം ശ്രീലേഖ അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ വി.എസ്. നസീം റിപ്പോര്‍ട്ട് അവതരിപ്പിക്കും. പ്ലാന്‍ ഫണ്ടില്‍ നിന്ന് 44 ലക്ഷം രൂപ വകയിരുത്തിയാണ് സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടികളില്‍ ഉള്‍പ്പെടുത്തി ആധുനിക സൗകര്യങ്ങളോടെ വില്ലേജ് ഓഫീസ് നവീകരിച്ചത്.
വില്ലേജ് ഓഫീസര്‍ക്കും, മറ്റ് ഉദ്യോഗസ്ഥര്‍ക്കും പ്രത്യേകം ക്യാബിനുകള്‍, ഫ്രണ്ട് ഓഫീസ് സംവിധാനം, റെക്കോര്‍ഡ് റൂം, പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഉപയോഗിക്കുന്നതിനായി ശുചിമുറികള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.
(പി.ആര്‍./എ.എല്‍.പി./3029)