ലക്നോ: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷക പ്രതിഷേധക്കാർക്കുനേരെ വാഹനം ഇടിച്ചുകയട്ടിയ സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല. ഇന്ന് രാവിലെ 10ന് ഹാജരാകാൻ അശിഷിന് ഉത്തർപ്രദേശ് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. ആശിഷ് നേപ്പാളിലേക്ക് കടന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.
ലഖിംപുർ സംഭവത്തിൽ രണ്ടുപേരെ യുപി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേന്ദ്രമന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാണ്. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയത്.അതേസമയം കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി സുപ്രീംകോടതി പരിഗണിക്കുകയാണ്. യുപി സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയാണ് ഹാജരാകുന്നത്.