Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Automobile

നിരവധി സവിശേഷതകളുമായി ടിവിഎസ് ജൂപ്പിറ്റര്‍ 125 അവതരിപ്പിച്ചു

Web Desk by Web Desk
Oct 8, 2021, 10:13 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 കൊച്ചി: ലോകത്തിലെ പ്രമുഖ ഇരുചക്ര, മുച്ചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി, ടിവിഎസ് ജൂപ്പിറ്റര്‍ 125 അവതരിപ്പിച്ചു. വലുതും വിശാലവുമായ അണ്ടര്‍സീറ്റ് സ്റ്റോറേജ്, ഈ വിഭാഗത്തിലെ നീളം കൂടിയ സീറ്റ്, പ്രോഗ്രസീവ് നിയോ മസ്‌ക്യുലിന്‍ സ്റ്റൈലിങ്, സമാനതകളില്ലാത്ത മൈലേജ് എന്നിങ്ങനെ ഈ വിഭാഗത്തിലെ അനേകം ആദ്യ സവിശേഷതകളുമായാണ് ടിവിഎസ് ജൂപ്പിറ്റര്‍ പോര്‍ട്ട്ഫോളിയോയിലേക്ക് പുതുതായി ചേര്‍ക്കപ്പെട്ടുന്ന 125 സിസി സ്‌കൂട്ടര്‍ എത്തുന്നത്.

പ്രോഗ്രസീവ് നിയോ മസ്‌ക്യുലിന്‍ സ്റ്റൈലിങില്‍ എത്തുന്ന ടിവിഎസ് ജൂപ്പിറ്റര്‍ 125ന്, ക്രോം ആക്സന്റുകള്‍ ഒരു പ്രീമിയം ലുക്ക് നല്‍കും. എല്‍ഇഡി ഹെഡ്ലാമ്പ്, ഗ്രാബ്റെയില്‍ റിഫല്‍ക്ടര്‍, ടൈല്‍-ലാമ്പ്, ഫ്രണ്ട് ലൈറ്റ് ഗൈഡ്സ് എന്നിവയും കൂടുതല്‍ ആകര്‍ഷണം നല്‍കുന്നുണ്ട്. മെറ്റല്‍ മാക്സ് ബോഡിയാണ് സ്‌കൂട്ടറിന്. പ്രീമിയം പെയിന്റഡ് ഇന്നര്‍ പാനലുകളില്‍ ത്രീഡി എംബ്ലമായാണ് ടിവിഎസ് ജൂപ്പിറ്റര്‍ 125ന്റെ ആലേഖനം. ഡയമണ്ട് കട്ട് അലോയ് വീലുകളോടെയാണ് ഡിസ്‌ക് വേരിയന്റ് വരുന്നത്, ഇത് സ്‌കൂട്ടറിന്റെ മൊത്തത്തിലുള്ള ആകര്‍ഷണവും വര്‍ധിപ്പിക്കുന്നുണ്ട്.

ശക്തമായ സിംഗിള്‍ സിലിണ്ടര്‍, 4സ്ട്രോക്ക്, എയര്‍കൂള്‍ഡ് 124.8 സിസി എഞ്ചിനാണ് ടിവിഎസ് ജൂപ്പിറ്റര്‍ 125ന് കരുത്തേകുന്നത്. 6500 ആര്‍പിഎമ്മില്‍ പരമാവധി 6 കിലോ വാട്ട് കരുത്തും, 4,500 ആര്‍പിഎമ്മില്‍ 10.5 എന്‍എം ടോര്‍ക്കും നല്‍കും. സ്മാര്‍ട്ട് അലേര്‍ട്ടുകള്‍, ശരാശരി, തത്സമയ മൈലേജ് സൂചകങ്ങള്‍ എന്നിവയുള്ള സെമിഡിജിറ്റല്‍ സ്പീഡോമീറ്റര്‍ സ്‌കൂട്ടറില്‍ സജ്ജീകരിച്ചിട്ടുണ്ട്. അനായാസമായ യാത്രാനുഭവം നല്‍കാന്‍ ബോഡി ബാലന്‍സ് ടെക്നോളജിയുമുണ്ട്. മൂന്ന് ഘട്ടങ്ങളിലായി ക്രമീകരിക്കാവുന്ന കാനിസ്റ്റര്‍ ഗ്യാസ് ചാര്‍ജ് ചെയ്ത മോണോട്യൂബ് ഷോക്കുകള്‍ ഈ വിഭാഗത്തില്‍ ആദ്യമാണ്.

റൈഡറുടെ സുഖസൗകര്യങ്ങളും അനുയോജ്യതയും പരിഗണിച്ചാണ് ടിവിഎസ് ജൂപ്പിറ്റര്‍ 125 വികസിപ്പിച്ചെടുത്തത്. 33 ലിറ്ററാണ് സ്‌കൂട്ടറിന്റെ സീറ്റ് സംഭരണ ശേഷി. മുന്നില്‍ വലിയ ലെഗ് സ്പേസിനൊപ്പമാണ് ഈ വിഭാഗത്തിലെ ഏറ്റവും നീളമേറിയ സീറ്റും ക്രമീകരിച്ചിരിക്കുന്നത്. മികച്ച മൈലേജ്, മികച്ച സ്റ്റാര്‍ട്ടിങ് തുടങ്ങിയവ ഉറപ്പാക്കുന്നതാണ് ടിവിഎസ് റൈഡറിലെ ഇക്കോട്രസ്റ്റ് ഫ്യുവല്‍ ഇഞ്ചക്ഷന്‍ (ഇടിഎഫ്ഐ) സാങ്കേതികവിദ്യ. അതേസമയം, ട്രാഫിക് സിഗ്‌നലുകളിലുള്‍പ്പെടെ തല്‍ക്കാലത്തേക്ക് വാഹനം നിര്‍ത്തിയിടുമ്പോള്‍ എഞ്ചിന്‍ ഓഫ് ചെയ്ത് മൈലേജ് വര്‍ധിപ്പിക്കാനും, റൈഡിങ് സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്താനും ടിവിഎസ് ഇന്റലിഗോ സഹായകരമാവും. മുന്‍വശത്തുള്ള ഫ്യുവല്‍ ഫില്‍, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍, എഞ്ചിന്‍ ഇന്‍ഹിബിറ്റര്‍, ഓള്‍ ഇന്‍ വണ്‍ ലോക്ക്, ഫ്രണ്ട് ഗ്ലൗവ് ബോക്സിനൊപ്പം മൊബൈല്‍ ചാര്‍ജര്‍ എന്നിവയാണ് ടിവിഎസ് ജൂപ്പിറ്റര്‍ 125ലെ മറ്റ് സൗകര്യപ്രദമായ സവിശേഷതകള്‍.

സ്‌കൂട്ടറൈസേഷന്‍, പ്രീമിയമൈസേഷന്‍, ബ്രാന്‍ഡുകളില്‍ നിക്ഷേപം, ഉത്പന്നങ്ങളുടെ നവീകരണം എന്നിങ്ങനെ എല്ലായ്പ്പോഴും നാല് ഘടകങ്ങളിലാണ് ടിവിഎസ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി ഡയറക്ടറും സിഇഒയുമായ കെ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. 2013ലെ ആരംഭം മുതല്‍, നിരവധി ഫസ്റ്റ് ഇന്‍സെഗ്മെന്റ് സവിശേഷതകളുള്ള രാജ്യത്തെ ഏറ്റവും മികച്ച സ്‌കൂട്ടറുകളില്‍ ഒന്നാണ് ടിവിഎസ് ജൂപ്പിറ്റര്‍. വ്യക്തിഗത വളര്‍ച്ചയുമായി പൊരുത്തപ്പെടുന്ന ഓഫറുകളാണ് ഇന്നത്തെ സ്‌കൂട്ടര്‍ ഉപഭോക്താവ് തേടുന്നത്. ടിവിഎസ് ജൂപ്പിറ്റര്‍ 125, ക്രമാനുഗതമായുള്ള അത്തരം ആവശ്യങ്ങള്‍ക്ക് വളരെ അനുയോജ്യമാകുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. മുന്‍ഗാമിയുടെ അതേ പ്രകടനസ്വഭാവം ഉള്‍ക്കൊള്ളുന്ന ഈ സ്‌കൂട്ടര്‍, അഴകും, പ്രത്യേകമായ സവിശേഷതകളും കൂട്ടിച്ചേരുമ്പോള്‍ കൂടുതല്‍ ശക്തവും, വേറിട്ട വാഗ്ദാനവുമായി ഞങ്ങളുടെ ഉപഭോക്താക്കളുമായി നന്നായി അനുരണനത്തിലാവുകയും ചെയ്യും-കെ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ടിവിഎസ് ജൂപ്പിറ്റര്‍ എപ്പോഴും കൂടുതലിന് വേണ്ടി നിലകൊള്ളുന്നുവെന്നും, രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ട സ്‌കൂട്ടറുകളില്‍ ഒന്നാണിതെന്നും ടിവിഎസ് മോട്ടോര്‍ കമ്പനി കമ്മ്യൂട്ടേഴ്സ്, കോര്‍പ്പറേറ്റ് ബ്രാന്‍ഡ് ആന്‍ഡ് ഡീലര്‍ ട്രാന്‍സ്ഫോര്‍മേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് (മാര്‍ക്കറ്റിങ്) അനിരുദ്ധ ഹല്‍ദാര്‍ പറഞ്ഞു. ഇന്ത്യന്‍ ഉപഭോക്താക്കള്‍ അവരുടെ മൊബിലിറ്റി സൊല്യൂഷനുകള്‍ പുനര്‍വിചിന്തനം ചെയ്യുമ്പോള്‍, ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ കൂടുതല്‍ നല്‍കാന്‍ കഴിയുന്ന എന്തെങ്കിലും വാഗ്ദാനം ചെയ്യാന്‍ ഇത് ഞങ്ങളെ പ്രചോദിപ്പിക്കുന്നു. രണ്ടു ഹെല്‍മെറ്റുകള്‍ ഉള്‍ക്കൊള്ളുന്ന ഏറ്റവും വിശാലമായ സീറ്റ് സ്റ്റോറേജ്, ഏറ്റവും വലിയ സീറ്റ്, ഇടിഎഫ്ഐ, ടിവിഎസ് ഇന്റെലിഗോ എന്നിവയ്ക്കൊപ്പം മികച്ച മൈലേജ് തുടങ്ങി ഈ വിഭാഗത്തിലെ അനേകം ആദ്യ സവിശേഷതകള്‍ ടിവിഎസ് ജൂപ്പിറ്റര്‍ 125ല്‍ ഞങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. പ്രോഗ്രസീവ് നിയോ മസ്‌ക്യുലിന്‍ സ്റ്റൈലിങും, സവിശേഷതകളും സ്‌കൂട്ടര്‍ ഉപഭോക്താവിന്റെ പ്രീമിയമൈസേഷന്‍ യാത്രയെ ശക്തിപ്പെടുത്തും. ഉപഭോക്താക്കളുടെ വീടുകളിലും മനസുകളിലും അതിന്റേതായ ഇടം സൃഷ്ടിച്ചും, അനുദിനം വളരുന്ന ജൂപ്പിറ്റര്‍ സമൂഹത്തിലേക്ക് കൂടുതല്‍പേരെ കൂട്ടിച്ചേര്‍ത്തും, ടിവിഎസ് ജൂപ്പിറ്റര്‍ 125, ടിവിഎസ് ജൂപ്പിറ്ററിന്റെ പാരമ്പര്യം വിശ്വസ്തതയോടെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഡ്രം,ഡിസ്‌ക് വേരിയന്റ്,ഡ്രം അലോയ് വേരിയന്റുകളില്‍ ലഭ്യമാവുന്ന ടിവിഎസ് ജൂപ്പിറ്റര്‍ 125ന് 73,400 രൂപയാണ് ഡല്‍ഹി എക്സ്ഷോറൂം പ്രാരംഭവില.ഡോണ്‍ ഓറഞ്ച്, ഇന്‍ഡിബ്ലൂ, പ്രിസ്‌റ്റൈന്‍ വൈറ്റ്, ടൈറ്റാനിയം ഗ്രേ എന്നീ നിറഭേദങ്ങളില്‍ സ്‌കൂട്ടറുകള്‍ ലഭ്യമാവും.

ReadAlso:

പ്രതിസന്ധികൾക്കിടെ വീണ്ടും ഫണ്ട് സമാഹരിക്കാനൊരുങ്ങി ഓല ഇലക്ട്രിക്!!

സിമ്പിള്‍ വേവ് പുതിയ സ്‌കൂട്ടറുകള്‍ പുറത്തിറക്കി

പുതിയ എക്സ് വൺ ലോങ് വീൽബേസ് പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു; എക്സ്ഷോറൂം വില 49.90 ലക്ഷം രൂപ മുതൽ

പുത്തൻ ലുക്കും പുത്തൻ ഫീച്ചറുകളുമായി ടാറ്റ ടിയാഗോ

യൂസ്ഡ് കാർ ലോണെടുത്ത് വാങ്ങാൻ പ്ലാനുണ്ടോ ? എങ്കിൽ ഇക്കാര്യങ്ങൾ കൂടി അറിഞ്ഞോളൂ…

Latest News

ഡൽഹിയിലെ സുരക്ഷിതമല്ലാത്ത പി.ജി ഹോസ്റ്റലുകളുടെ ദുരവസ്ഥ തുറന്നുകാട്ടുന്നതാണ് ദുരന്തം; നടുക്കം രേഖപ്പെടുത്തി മല്ലികാർജുൻ ഖർഗെ | The tragedy exposes the plight of unsafe PG hostels in Delhi; Mallikarjun Kharge expresses shock

ചിറയിൻകീഴിലെ കയ്യാങ്കളി; രമ്യ ഹരിദാസിനെതിരെ നടപടി വേണം, എല്ലാകാര്യങ്ങളും അന്വേഷണ സമിതിയെ അറിയിച്ചിട്ടും തന്നെ സസ്പെന്റ് ചെയ്തു, സജാദ് | Chirayankeezhu incident, Action should be taken against Ramya Haridas MLA

പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പ്രതികൾക്ക് തിരിച്ചടി; 3 പേരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ഡൽഹിയിൽ കെട്ടിടം തകർന്ന സംഭവം; ഓരോ വിദ്യാർത്ഥിയുടെയും ജീവൻ വിലപ്പെട്ടത്, എന്ത് വിലകൊടുത്തും സംരക്ഷിക്കപ്പെടണം: രാഹുൽ ഗാന്ധി

റാണിപുരം സിപ് ലൈൻ അപകടം; മരിച്ച സനൂപിന്റെ കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരം നൽകുമെന്ന് കമ്പനി | Ranipuram Zipline Accident: Company to pay ₹10 lakh compensation to the family of the deceased Sanoop

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies