ഹോളിവുഡ് ആക്‌ഷന്‍ ചിത്രം എക്സ്പെന്‍ഡബിള്‍സിന് നാലാം ഭാഗം വരുന്നു. ആക്ഷന്‍ ഹീറോ ടോണി ജാ ഉള്‍പ്പടെ വമ്പന്‍ താരനിരയാണ് നാലാം ഭാഗത്തില്‍ സില്‍വസ്റ്റര്‍ സ്റ്റാലനൊപ്പം ചേരുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രീകരണ സ്ഥലത്തുനിന്നുള്ള നടൻ ജേസൻ സ്റ്റാഥത്തിന്റെ ഇൻസ്റ്റഗ്രാം ചിത്രം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
ഏഴ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് എക്സ്പെൻഡബിള്‍സ് സീരീസിലെ നാലാം ചിത്രം പ്രഖ്യാപിച്ചത്. സില്‍വസ്റ്റര്‍ സ്റ്റാലന്‍, ജേസന്‍ സ്റ്റാഥം, ഡോള്‍ഫ് ലുന്‍ഡ്ഗ്രെന്‍ എന്നിവര്‍ക്കൊപ്പം ടോണി ജായും മേഗന്‍ ഫോക്സും ചേരുന്നതാണ് ആരാധകരെ ത്രില്ലടിപ്പിക്കുന്നത്. നീഡ് ഫോർ സ്പീഡ് ഫെയിം സ്കോട്ട് വോ ആണ് സംവിധാനം.
2010ലാണ് എക്സ്പെന്‍ഡബിള്‍സ് ആദ്യഭാഗം റിലീസ് ചെയ്യുന്നത്. സിൽവസ്റ്റർ സ്റ്റാലൻ സംവിധാനം ചെയ്ത ചിത്രത്തിൽ ബ്രൂസ് വില്ലിസ്, ജെറ്റ്‌ലി, മിക്ക റൂർകെ തുടങ്ങി വമ്പൻ താരങ്ങളാണ് അണിനിരന്നത്. വൻഹിറ്റായ ചിത്രത്തിന് 2012ൽ തുടർഭാഗം ഇറങ്ങി. ഇത്തവണ അർണോൾ ഷ്വാർസ്നെഗറിനെയും വാൻ ഡാമയെയും ചക്ക് നോറിസിനെയുമാണ് സ്റ്റാലൻ കൂട്ടുപിടിച്ചത്.
2014–ൽ റിലീസ് ചെയ്ത മൂന്നാം ഭാഗത്തിൽ വില്ലനായി എത്തിയത് സാക്ഷാൽ മെൽ ഗിബ്സൺ. വെസ്‌ലി സ്നിപ്സ്, ഹാരിസൻ ഫോർഡ്, അന്റോണിയോ ബൻഡേറാസ് എന്നിവരായിരുന്നു മറ്റ് പ്രമുഖർ.