തിരുവനന്തപുരം: കെപിസിസിയുടെ അനുമതിയില്ലാതെ സംഘടനകള്‍ രൂപീകരിക്കരുതെന്ന് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നല്‍കി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കോണ്‍ഗ്രസ് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന രീതിയില്‍ ചില നേതാക്കളും പ്രവര്‍ത്തകരും പല പേരുകളില്‍ സംഘടനകള്‍ ഉണ്ടാക്കി പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് സുധാകരന്‍ പറഞ്ഞു.
കെപിസിസിയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഇത്തരം സംഘടനകള്‍ രൂപീകരിക്കുകയോ അവയില്‍ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നത് സമാന്തര പ്രവര്‍ത്തനമായി കണക്കാക്കും. അത്തരം ആളുകളെ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്യുമെന്നും സുധാകരന്‍ വ്യക്തമാക്കി.