മാലി: സാഫ് കപ്പിൽ ഇന്ത്യക്ക് സമനില. ദുർബലരായ ശ്രീലങ്കയാണ് ഇന്ത്യയെ ഗോൾരഹിത സമനിലയിൽ തളച്ചത്. സുനില്‍ ഛേത്രി, ലിസ്റ്റന്‍ കൊളാസോ, മന്‍വീര്‍ സിങ് എന്നിവരെല്ലാം കളത്തിലിറങ്ങിയിട്ടും ടീമിന് ഒരു ഗോള്‍ പോലും നേടാനായില്ല. മത്സരത്തില്‍ 73 ശതമാനം സമയമാണ് ഇന്ത്യ പന്ത് കൈവശം വെച്ചത്.
ഇന്ത്യയുടെ സെറിട്ടോണ്‍ ഫെര്‍ണാണ്ടസാണ് കളിയിലെ താരം
നേരത്തെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരേ 1-1ന് സമനില വഴങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം മത്സരത്തിലും ജയം നേടാനാകാതെ പോയി.
ഇതോടെ രണ്ടു മത്സരങ്ങളില്‍ നിന്ന് രണ്ടു പോയന്റുമായി ഇന്ത്യ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.