ലക്നോ: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷക സമരത്തിന് നേരെ വാഹനം ഇടിച്ച് കയറ്റി കര്‍ഷകരെ കൊലപ്പെടുത്തിയ കേസിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് മിശ്രയ്ക്ക് സമൻസ്. ആശിഷിനോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഉത്തർപ്രദേശ് പോലീസാണ് സമന്‍സ് അയച്ചത്.
കര്‍ഷകര്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ ആശിശ് മിശ്രക്കെതിരെ പൊലീസ് കൊലപാതകക്കുറ്റം ചുമത്തിയെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ആശിഷ് മിശ്രയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രണ്ട് പേരെ ഇന്ന് യുപി പോലീസ് അറസ്റ്റു ചെയ്തിരുന്നു. കൊലക്കുറ്റത്തിന് ലവ്കുഷ് റാണ, ആശിഷ് പാണ്ഡെ എന്നിവരേയാണ് അറസ്റ്റ് ചെയ്തത്.
അതേസമയം ലഖിംപുരിൽ കർഷകർക്ക് നേരെയുണ്ടായ അതിക്രമത്തിൽ യുപി സർക്കാരിനോട് സുപ്രീം കോടതി റിപ്പോർട്ട് തേടി. പോലീസ് എത്രപേരെ അറസ്റ്റ് ചെയ്തുവെന്ന് വ്യക്തമാക്കണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. കൊല്ലപ്പെട്ട ലവ്പ്രീത് സിംഗിന്റെ മാതാവിന് അടിയന്തര ചികിത്സ നൽകാനും യുപി സർക്കാരിനോട് കോടതി നിർദേശിച്ചു.
എട്ടുപേർ കൊല്ലപ്പെട്ടെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. സംഭവത്തിൽ കർഷകർ, പത്രപ്രവർത്തകൻ തുടങ്ങിയവർ കൊല്ലപ്പെട്ടത് ദൗർഭാഗ്യകരമാണ്. നിങ്ങൾ ആർക്കൊക്കെ എതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തു, എത്ര പേരെ അറസ്റ്റ് ചെയ്തുവെന്നും സുപ്രീം കോടതി ചോദിച്ചു.
ഒക്ടോബര്‍ മൂന്ന് ലഖിംപുര്‍ ഖേരിയില്‍ കര്‍ഷക സമരത്തിലേക്ക് മന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചുകയറിയതിനെ തുടര്‍ന്ന് കര്‍ഷകരടക്കം എട്ടുപേരാണ് കൊല്ലപ്പെട്ടത്. ആശിശ് മിശ്ര കര്‍ഷകര്‍ക്കുനേരെ വെടിവെച്ചെന്നും കാര്‍ ഓടിച്ചകയറ്റിയപ്പോള്‍ അദ്ദേഹമുണ്ടായിരുന്നെന്നും എഫ്ഐആറില്‍ പറയുന്നു. അതേസമയം എഫ്ഐആറിലെ ആരോപണങ്ങള്‍ ആശിശ് മിശ്ര തള്ളി. കാര്‍ കര്‍ഷകരുടെ ഇടയിലേക്ക് ഇടിച്ചുകയറിയപ്പോള് താന്‍ അവിടെയുണ്ടായിരുന്നില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.