സാഹിത്യത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്‌കാരം(literature Nobel prize ) താൻസാനിയൻ നോവലിസ്റ്റായ അബ്ദുൾറസാഖ് ഗുർണയ്ക്ക്( Abdulrazak Gurnah). സ്വർണ മെഡലും പത്ത് മില്യൺ സ്വീഡിഷ് കോർണറുമാണ് പുരസ്‌കാര ജേതാവിന് ലഭിക്കുക. 1986 ൽ വോളെ സോയിങ്കയ്ക്ക് ശേഷം ഇതാദ്യമായാണ് കറുത്ത വംശജനായ ആഫ്രിക്കൻ സ്വദേശി സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടുന്നത്.
യു.കെ.യില്‍ താമസിക്കുന്ന അബ്ദുള്‍ റസാക്കിന്റെ വിഖ്യാതകൃതി 1994ല്‍ പുറത്തിറങ്ങിയ പാരഡൈസാണ്. 2005ലെ ബുക്കര്‍ പ്രൈസിനും വൈറ്റ്‌ബ്രെഡ് പ്രൈസിനും നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. ഡെസേര്‍ഷന്‍, ബൈ ദി സീ എന്നിവയാണ് മറ്റ് കൃതികള്‍.
സംസ്‌കാരത്തിനും ഭൂകണ്ഡത്തിനും ഇടയിലുള്ള വലിയ അന്തരത്തിൽ അകപ്പെടുന്ന അഭയാർത്ഥികളുടെ വിധിയും കൊളോണിയിസത്തിന്റെ സ്വാധീനവും ആഴത്തിൽ പരിശോധിക്കുന്ന രചനയെന്നാണ് നൊബേൽ കമ്മിറ്റി അദ്ദേഹത്തിന്റെ എഴുത്തുകളെ വിശേഷിപ്പിച്ചത്.
സാന്‍സിബറില്‍ ജനിച്ച ഗുര്‍ണ പഠനാര്‍ഥമാണ് 1968-ല്‍ ഇംഗ്ലണ്ടിലെത്തുന്നത്. പിന്നീട് ഇംഗ്ലണ്ടില്‍ സ്ഥിരതാമസമാക്കി. ആഫ്രിക്കന്‍ രചനകളെക്കുറിച്ച് നിരവധി ലേഖനങ്ങള്‍ രചിച്ചിട്ടുണ്ട്. പോസ്റ്റ് കൊളോണിയല്‍ രചനകളെ കുറിച്ചാണ് കൂടുതല്‍ പഠനങ്ങള്‍ നടത്തിയത്. അദ്ദേഹത്തിന്റെ ആദ്യ നോവലായ ‘മെമറി ഓഫ് ഡിപാർചർ’ മുതൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ആഫ്ടർലൈവ്‌സിൽ വരെ കിഴക്കൻ ആഫ്രിക്കയെ കുറിച്ച് ലോകമറിഞ്ഞിരുന്ന സ്ഥിരരൂപത്തെ ഉടച്ച് വാർത്ത് പുറംലോകത്തിന് തികച്ചും അന്യമായ വൈവിധ്യമാർന്ന സംസ്‌കാരത്തെയാണ് തുറന്ന് കാട്ടുന്നതെന്ന് നൊബേൽ കമ്മിറ്റി അധ്യക്ഷൻ ആൻഡേഴ്‌സ് ഓൽസൺ പറയുന്നു.