തിരുവനന്തപുരം: സംസ്ഥാനത്ത് ബെവ്‌കോ മദ്യവില്‍പ്പനശാലകളുയുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. രാവിലെ പത്തുമണി മുതല്‍ രാത്രി ഒന്‍പതുവരെയാണ് പുതുക്കിയ സമയം. നേരത്തെ രാവിലെ ഒന്‍പതുമുതല്‍ രാത്രി എട്ടുമണിവരെയായിരുന്നു പ്രവര്‍ത്തനസമയം കോവിഡ് ബാധയ്ക്കു മുൻപുള്ള സമയക്രമത്തിലേക്കാണ് ബെവ്‌കോ പ്രവർത്തനം മാറ്റുന്നത്. നാളെ മുതൽ പുതുക്കിയ സമയം നിലവിൽവരും.
എന്നാല്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റമില്ല. രാവിലെ 11 മുതൽ രാത്രി 9 വരെയായിരിക്കും ബാറുകളുടെ പ്രവര്‍ത്തന സമയം.
ബെവ്‌കോ ചില്ലറ വിൽപനശാലകളിൽ ഓൺലൈന്‍ ബുക്കിംഗ് സംവിധാനം നടപ്പാക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവടങ്ങലിലായി, മൂന്ന് ഔട്ലെറ്റുകളിലാണ് ഓണ്‍ലൈന്‍ ബുക്കിംഗ് ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുന്നത് . തിരക്ക് കുറക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണിത്. ബെവ്കോയുടെ വെബ്സൈറ്റില്‍ പേയ്മെന്‍റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.