മുംബൈ: ആഡംബര കപ്പലിലെ ലഹരിമരുന്ന് പാര്‍ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബോളിവുഡ് താരം ഷാരുഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന് ജാമ്യമില്ല. ജ്യുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും. ആര്യന്‍ ഖാനെ കസ്റ്റഡിയില്‍ വേണമെന്ന എന്‍സിബിയുടെ ആവശ്യം കോടതി തളളി.
ആര്യന്‍ ഖാനൊപ്പം അറസ്റ്റിലായ മറ്റ് എട്ട് പ്രതികളെയും പതിനാല് ദിവസത്തേക്ക് ജ്യൂഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ഇനി ജ്യൂഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്ന് ആര്യന്‍ഖാന് ജാമ്യത്തിനുള്ള ശ്രമം തുടരാം.
ഒക്ടോബര്‍ മൂന്നിനാണ് ആര്യന്‍ അടക്കം എട്ടുപേരെ നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റു ചെയ്തത്.