പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിന് ആദ്യ ദിവസങ്ങളിൽ 25,000 പേർക്ക് ദർശനത്തിന് അനുവദിക്കാൻ ദേവസ്വം വകുപ്പ് തീരുമാനിച്ചു. പമ്പാ സ്‌നാനത്തിന് അനുമതി നല്‍കാനും ഇന്നുചേര്‍ന്ന ഉന്നത തല അവലോകനസമിതി യോഗം തീരുമാനിച്ചു. വെര്‍ച്വല്‍ ക്യൂ തുടരാനും ബുക്കിങ് കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്.
തീര്‍ഥാടകര്‍ക്ക് രണ്ടുഡോസ് വാക്സീന്‍ അല്ലെങ്കില്‍ ആർടിപിസിആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. നെയ്യഭിഷേകം മുന്‍ വര്‍ഷത്തെ രീതിയില്‍ നടത്തും. തീർഥാടകരുമായി എത്തുന്ന വാഹനങ്ങൾ നിലയ്ക്കൽ വരെ പോകാം.
കോവിഡിന്‍റെ പശ്ചാത്തലത്തിൽ തീർഥാടനം സംബന്ധിച്ച മുന്നൊരുക്കം, പമ്പ, എരുമേലി എന്നിവിടങ്ങളിലെ ആശുപത്രികളുടെ സൗകര്യം, ആർ.ടി.പി.സി.ആർ.പരിശോധന നടത്തുന്നതിനുള്ള സൗകര്യം എന്നിവയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പും റവന്യൂ ദേവസ്വം വകുപ്പും സംയുക്തമായി കർമപദ്ധതി തയ്യാറാക്കിയതായും മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു.