തിരുവനന്തപുരം;ഒരു വര്‍ഷമായി യു.പി ഭരണകൂടം ജയിലിലടച്ചിരിക്കുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ മോചനത്തിന് ഇടപെടല്‍ ആവശ്യപ്പെട്ട് കുടുംബം പ്രതിപക്ഷനേതാവിന് നിവേദനം നൽകി. സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത്, മകന്‍ മുസ്സമ്മില്‍ എന്നിവരാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ സന്ദര്‍ശിച്ച് സഹായം ആവശ്യപ്പെട്ടത്.മോചനത്തിന് ആവശ്യമായ എല്ലാ സഹായവും പ്രതിപക്ഷ നേതാവ് ഉറപ്പ് നല്‍കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം,
വിചാരണ കൂടാതെ ഒരു വര്‍ഷമായി യു.പി ഭരണകൂടം തടങ്കലില്‍ വച്ചിരിക്കുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ മോചനത്തിന് ഇടപെടല്‍ ആവശ്യപ്പെട്ട് ഭാര്യ റൈഹാനത്തും മകന്‍ മുസ്സമ്മിലും നിയമസഭയിലെ ഓഫീസിലെത്തി നിവേദനം നല്‍കി. മോചനത്തിന് ആവശ്യമായ എല്ലാ തരത്തിലുള്ള ഇടപെടലുകളും നടത്താമെന്ന് അവര്‍ക്ക് ഉറപ്പ് നല്‍കി.
സിദ്ദിഖ് കാപ്പനെ അന്യായമായി തടങ്കലില്‍ ആക്കിയതിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ പത്ര പ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജിപിഒയ്ക്കു മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിലും ഞാന്‍ പങ്കെടുത്തിരുന്നു. നിസാരമായ കാരണങ്ങള്‍ പറഞ്ഞാണ് സിദ്ദിഖ് കാപ്പനെ തടങ്കലില്‍ വെച്ചിരിക്കുന്നത്. കരി നിയമങ്ങള്‍ ഉപയോഗിച്ച് മാധ്യമ പ്രവര്‍ത്തകരെ തടങ്കലില്‍ വച്ചിരിക്കുന്നതിലൂടെ ഞങ്ങള്‍ക്കെതിരായി ആരും ഒന്നും ശബ്ദിക്കേണ്ടെന്ന മുന്നറിയിപ്പാണ് ഭരണകൂടം നല്‍കുന്നത്. ജനാധിപത്യപരമായി അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും എഴുതാനും എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. സിദ്ദിഖ് കാപ്പന്റെ മോചനത്തിന് ആവശ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഞാന്‍ ഉറപ്പു നല്‍കുന്നു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FVDSatheeshanParavur%2Fposts%2F4567524466639816&show_text=true&width=500