ആലപ്പുഴ: കണ്ടല്ലൂര്‍- ദേവികുളങ്ങര പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കായംകുളം കായലിനു കുറുകെ കൂട്ടുംവാതുക്കല്‍ കടവ് പാലത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു.
പൊതുമരാമത്ത് വകുപ്പില്‍ നിന്ന് 40 കോടി രൂപ വകയിരുത്തിയ പദ്ധതിക്ക് കഴിഞ്ഞ നവംബറിലാണ് തുടക്കം കുറിച്ചത്. ഇന്റഗ്രല്‍ ബ്രിഡ്ജ് മാതൃകയില്‍ 320 മീറ്റര്‍ നീളത്തില്‍ 19 സ്പാനുകളാണുള്ളത്. 17 സ്പാനുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ശേഷിക്കുന്നവയുടെ നിര്‍മാണം പുരോഗമിക്കുന്നു. കായംകുളം ഭാഗത്തേക്കുള്ള അപ്രോച്ച് റോഡിന്റെയും കണ്ടല്ലൂര്‍ ഭാഗത്തേക്കുള്ള റോഡിന്റെയും ആദ്യഘട്ട ടാറിംഗും കഴിഞ്ഞു.
പാലത്തിന്റെ അഞ്ച് ആര്‍ച്ചുകളില്‍ രണ്ടെണ്ണവും പൂര്‍ത്തിയായിട്ടുണ്ട്. ശേഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പറഞ്ഞു.
കണ്ടല്ലൂര്‍, ദേവികുളങ്ങര, ആറാട്ടുപുഴ പഞ്ചായത്തുകളിലെ ജനങ്ങളുടെ അരനൂറ്റാണ്ടിലേറെയായുള്ള ആവശ്യമാണ് കൂട്ടുംവാതുക്കല്‍കടവ് പാലം. കായംകുളത്തെയും പരിസര മേഖലകളിലെയും വിനോദ സഞ്ചാരമേഖലയുടെ വികസനത്തിന് ഇത് വഴി തെളിക്കുമെന്നാണ് പ്രദേശവാസിയുടെ പ്രതീക്ഷ.