ന്യൂഡൽഹി: വാക്‌സിനേഷനിൽ ലോകനേട്ടവുമായി ഇന്ത്യ. ഇതുവരെ വാക്‌സിൻ എടുത്തവരുടെ എണ്ണം നൂറുകോടിയിലേക്ക് . ഇന്നലെ രാത്രി വരെയുള്ള കണക്കുകളിൽ 92.60 കോടി പേരിലേക്ക് വാക്‌സിനെത്തിയെന്നാണ് കേന്ദ്ര ആരോഗ്യ വകുപ്പ് വ്യക്തമാക്കിയത്.
രാജ്യം ഇതുവരെ 92,60,48,527 പേർക്ക് വാക്‌സിൻ നൽകിയിരിക്കുന്നു. ഇന്നലെ മാത്രം 40,43,600 വാക്‌സിനുകളാണ് നൽകിയത്. രാത്രി 8.30 വരെ വാക്‌സിൻ നൽകിയ കേന്ദ്രങ്ങളുണ്ടെന്നത് അതാത് പ്രദേശത്തെ ആരോഗ്യവകുപ്പുകളുടെ ജാഗ്രതയാണ് കാണിക്കുന്നതെന്നും കേന്ദ്ര ആരോഗ്യവകുപ്പ് അറിയിച്ചു.
രാജ്യത്തെ ആദ്യ ഡോസ് വാക്‌സിൻ ഇന്നലെ 19,68,077 പേർക്കും രണ്ടാം ഡോസ് 20,75,523 പേർക്കും നൽകി. രാജ്യത്താകമാനം ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 66,93,56,590 കടന്നു. രണ്ടാം ഡോസ് ഇതുവരെ ഇന്ത്യയൊട്ടാകെ 25,66,91,937 പേരും സ്വീകരിച്ചു കഴിഞ്ഞു.