ഓരോ മഴക്കാലവും,ന്യൂന മർദ്ദങ്ങളും, കടൽ ക്ഷോപവും ഒക്കെ ഇവർക്ക് ഭീതിയുടെതാണ്.ഒരോ കൊല്ലവും ജീവിതം ഒന്ന് കരയ്ക്കെത്തിക്കുമ്പോൾ വീണ്ടും മഴ കാലം വരും,വീണ്ടും ന്യൂന മർദ്ദം ഉണ്ടാകും, വീണ്ടും കടൽ ക്ഷോപം വന്നു കര കടലെടുക്കും. അതാണ് ഓരോ കടലിന്റെ മക്കളുടെയും ജീവിതം. കേരളത്തിലെ ഏത് ചുഴലിക്കാറ്റും ആദ്യം ബാധിക്കുന്ന മേഖലകളിലൊന്നാണ് ചെല്ലാനം. 17 കിലോമീറ്റർ ദൂരമുള്ള ചെല്ലാനത്ത് മൂന്നര കിലോമീറ്റർ ഒഴികെ ബാക്കിയെല്ലാം കടലേറ്റ ഭീഷണിയിലാണ്. കിഴക്ക് ദേവൻ ആട് കായലിനും കടലിനുമിടയിൽ 250 മീറ്റർ വീതിയിലാണ് ഈ പ്രദേശം.2005ലെ മിനി ഹാർബർ വന്നതോടെ കടലേറ്റ ആഘാതം കൂടുതലായി. ടൗട്ടേ ചുഴലിക്കാറ്റിൽ ചെല്ലാനത്തു 70 വീടുകൾ പൂർണമായും 96 വീടുകൾ ഭാഗികമായും തകർന്നു. ഇതിനാകട്ടെ നഷ്ടപരിഹാരം ലഭിച്ചത് ചിലർക്ക് മാത്രമാണ് ചിലർക്ക് ഇന്നും ഒന്നും തന്നെ ലഭിച്ചിട്ടില്ല.
ചെല്ലാനത്ത് കടൽ ഭിത്തിയുംകടന്നാണ് തിരമാലകൾ എത്തുന്നത് അതുകൊണ്ട് തന്നെ വലിപ്പം കുറഞ്ഞ കരിങ്കല്ലുകൾക്ക് ഇത്തരത്തിലുള്ള തിരമാലകളെ പ്രതിരോധിക്കുവാൻ ആവുന്നില്ല. ഇതിനെ തടയുവാൻ വേണ്ടി ടെട്രോപോഡുകൾ നിരത്താൻ ഇരിക്കുകയാണ്. 344 കോടിയുടെ ചെല്ലാനം തീരസംരക്ഷണ പദ്ധതിയാണ് ജലസേചനവകുപ്പ് ഇവിടെ പ്രഖ്യാപിച്ചിരിക്കുന്നത്. കാരണം ഇനിയും ഈ കടലേറ്റം തുടർന്നാൽ തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് എന്ന ഗ്രാമം വർഷങ്ങൾക്കുള്ളിൽ ഇല്ലാതാവും. കടലിനാൽ ഉം കായലിൻ ആയാലും ചുറ്റപ്പെട്ട ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ പഞ്ചായത്തുകളിൽ ഒന്നാണ് അഞ്ചുതെങ്ങ്. മത്സ്യങ്ങളുടെ പ്രജനനം നടക്കുന്ന ഒരു മേഖല കൂടിയാണിത്. 600 മീറ്റർ ആയിരുന്ന തീരത്തിന് വീതി ഇപ്പോൾ ഏറ്റവും കൂടിയത് 150 മീറ്റർ മാത്രമാണ്. ചിലയിടങ്ങളിൽ ഇത് വെറും ഇരുപത് മീറ്റർ ആണ്. രണ്ടായിരത്തിൽ മുതലപ്പൊഴി ഹാർബർ വന്നതോടെയാണ് കടലേറ്റ ത്തെയും തീരശോഷണത്തിനു ആക്കം കൂടിയത്. തീരെ ശവത്തിൽ ഇപ്പോൾ ഇവിടെ 340 വീടുകൾ പൂർണ്ണമായും തകർന്നിരിക്കുകയാണ് 740 വീടുകൾക്ക് ഭാഗികമായ കേടുപാടുകളും സംഭവിച്ചിട്ടുണ്ട്.
ഇതേ സ്ഥിതിയിൽ തന്നെയാണ് കേരളത്തിലെ ആലപ്പാട് എന്ന കടൽ ഗ്രാമവും. കൊല്ലം ജില്ലയിലെ ഈ കുഞ്ഞു ഗ്രാമം ഇന്ന് വലിയതോതിലുള്ള കടലേറ്റ ഭീഷണിയിലാണ്. 2004ലെ സുനാമി കേരളത്തിൽ ഏറ്റവും നാശംവിതച്ച് സ്ഥലമാണ് ആലപ്പാട്. അറബിക്കടലിന് കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാത ക്കും ഇടയിലെ ഈ തീരദേശ ത്തിന്റെ വിസ്തൃതി 89.5 ചതുരശ്ര കിലോമീറ്റർ ആയിരുന്നു. എന്നാൽ ഇന്ന് ഇതിന്റെ വിസ്തൃതി വെറും 7.6 ചതുരശ്ര കിലോമീറ്റർ മാത്രമാണ്. 142 മരണം ആയിരങ്ങൾക്ക് പരിക്ക് ഒട്ടേറെപ്പേർക്ക് അവരുടെ കിടപ്പാടം പോലും നഷ്ടമായി. ശുദ്ധജലം പോലും ലഭിക്കാത്ത അവസ്ഥയിലാണ് ഇവിടെയുള്ള മനുഷ്യർ. കരിമണൽ ഖനനം തീരെ ശോഷണത്തിന് വലിയതോതിലുള്ള ആക്കം കൂടിയിട്ടുണ്ടെന്ന് പരിസ്ഥിതി സംഘടനകൾ ഉറപ്പിച്ചു പറയുന്നു.
എന്തിരുന്നാലും മെച്ചപ്പെട്ട സുരക്ഷ ഉറപ്പാക്കുന്നത് വരെ മനസമാധാനമായി ഒന്നുറങ്ങാൻ കഴിയാത്ത അവസ്ഥയാണ് ഇവിടങ്ങളിലെ മനുഷ്യർക്ക്.കടലിനെ പോലും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയാണ് എന്നാണ് അവർ പറയുന്നത്. 2021 മെയിലെ ടൗട്ടേ ചുഴലിക്കാറ്റ് അത്രമേൽ ആഘാതം ഏൽപ്പിച്ചിട്ടുണ്ട് ഇവർക്ക്. ഓഖിക്കും ടൗട്ടേക്കും ശേഷം ന്യൂനമർദ്ദം മുന്നറിയിപ്പ് അധികൃതരിൽ നിന്നും ലഭിക്കുമ്പോൾ എങ്ങോട്ട് പോകണം എന്ന് ആശങ്കയിലാണ് മത്സ്യത്തൊഴിലാളികളും കുടുംബങ്ങളും. ഓരോ കാലവർഷവും ന്യൂനമർദ്ദ മുന്നറിയിപ്പുകളും ഭീതിയോടെ മാത്രമേ ഇവർക്ക് കണ്ടു നിൽക്കാൻ കഴിയുന്നുള്ളു.