റായ്പുർ: ചത്തീസ്ഗഡില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കുട്ടികള്‍ ഉള്‍പ്പടെ 100 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്‍സുല ഗ്രാമത്തിലാണ് സംഭവം.ഗ്രാമത്തിലുള്ള സ്കൂളിലെ പ്രധാന അധ്യാപകന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഭക്ഷണം കഴിച്ചവര്‍ക്കെല്ലാം ഛര്‍ദിയും വയറിളക്കവുമുണ്ടായി.
ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർ അറിയിച്ചു. സംഭവത്തിൽ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
















