ബലൂചിസ്ഥാൻ: തെക്കൻ പാക്കിസ്ഥാനിൽ വൻ ഭൂചലനം. റിക്ടർസ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തിൽ 20 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പരിക്കേറ്റവരിൽ പലരുടേയും നില ഗുരുതരമാണ്. അതിനാൽ മരണ സംഖ്യ ഉയർന്നേക്കുമെന്ന ആശങ്കയുണ്ട്. വ്യാഴാഴ്ച പുലർച്ചെ 3.01 ന് ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വെറ്റയിലായിരുന്നു ഭൂകമ്പം ഉണ്ടായത്. മരിച്ചവരിൽ ഒരു സ്ത്രീയും ആറ് കുട്ടികളും ഉൾപ്പെടുന്നു.