കൊച്ചി: ലക്ഷദ്വീപ് (Lakshadweep) സമൂഹത്തിലെ മിനിക്കോയ് ദ്വീപിനടുത്ത് (Minicoy Island) നിന്നും ആയുധങ്ങളും (Arms and ammunition) ഹെറോയിനുമായി (Heroin) ശ്രീലങ്കൻ ബോട്ട് (Srilankan Boat) പിടികൂടിയ സംഭവത്തില്‍ മുന്‍ എല്‍.ടി.ടി.ഇ അംഗം പിടിയില്‍. തമിഴ്‌നാട്ടില്‍ താമസമാക്കിയ ശ്രീലങ്കന്‍ സ്വദേശി സത്കുനയെയാണ് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. ഇയാള്‍ മുന്‍പ് എല്‍.ടി.ടി.ഇയുടെ രഹസ്യാന്വേഷണ വിഭാഗത്തിലെ അംഗമായിരുന്നുവെന്ന് എന്‍.ഐ.എ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു
എൽടിടിഇയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആയുധക്കടത്തെന്നാണ് നിഗമനം. പാക്കിസ്ഥാനിൽ നിന്ന് ആയുധങ്ങളും മറ്റും ശ്രീലങ്കയിലേക്ക് കടത്തുകയായിരുന്നു. ഇന്ത്യയിൽ വിവിധയിടങ്ങളിൽ താമസിക്കുന്ന പഴയ എൽടിടിഇ പ്രവർത്തകരുടെയും അനുഭാവികളുടെയും യോഗം സത്കുനം വിളിച്ചുചേർത്തിട്ടുണ്ടെന്നും എൻഐഎ കണ്ടെത്തി.
മാര്‍ച്ച് 25നാണ് പാകിസ്ഥാനില്‍ നിന്ന് ഏതാണ്ട് 300 കിലോ ഹെറോയിനുമായി പോകുകയായിരുന്ന ശ്രീലങ്കന്‍ ബോട്ടിനെ തീരസംരക്ഷണ സേന പിടികൂടിയത്. ബോട്ടില്‍ നിന്ന് അഞ്ച് എകെ 47 തോക്കും ആയിരം തിരകളും കണ്ടെടുത്തിരുന്നു. ഇതിന് പുറമെ 300 കിലോഗ്രാം ഹെറോയിനും ബോട്ടിലുണ്ടായിരുന്നു. രവിഹന്‍സി എന്ന് പേരായ ബോട്ട് കോസ്റ്റ് ഗാര്‍ഡാണ് ഇക്കഴിഞ്ഞ മാര്‍ച്ച് 18 ന് കസ്റ്റഡിയിലെടുത്തത്.