2021-22 അധ്യയന വർഷത്തെ എഞ്ചിനീയറിംഗ്, ബി.ഫാം, ആര്‍ക്കിടെക്ച്ചർ കോഴ്സുകളുടെ പ്രവേശനത്തിന് പ്രവേശന പരീക്ഷാ കമ്മീഷണർ നടത്തിയ പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് ഓൺലൈനായി ഓപ്ഷൻ രജിസ്റ്റർ ചെയ്യാം.
ഓപ്ഷന്‍ രജിസ്ട്രേഷന്‍ അവസാന തിയതി 11-10-2021 ന് 4 മണി വരെ. വിദ്യാർത്ഥികൾ നൽകുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ ഒന്നാംഘട്ട അലോട്ട്മെന്റ് 12-10-2021 രാത്രി 9 മണിക്ക് പ്രസിദ്ധീകരിക്കുന്നതാണ്. ഒന്നാംഘട്ട അലോട്ട്മെന്റ് കിട്ടിയ വിദ്യാർത്ഥികള്‍ക്ക് 12-10-2021 മുതൽ 16-10-2021 ന് 3 മണി വരെ ഹെഡ് പോസ്റ്റ് ഓഫിസുകളില്‍ അല്ലെങ്കിൽ ഓൺലൈനായും ഫീസ് അടക്കാം.