ആലപ്പുഴ: ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ പരിശീലന വികസന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കാലിത്തൊഴുത്ത് നിര്‍മാണവുമായി ബന്ധപ്പെട്ട ഓൺലൈൻ പരിശീലനം നാളെ (ഒക്ടോബര്‍ 7) രാവിലെ 11ന് നടക്കും.
രാവിലെ 10.30 വരെ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: (0476 2698550). 9947775978 എന്ന വാട്ട്സ്ആപ്പ് നമ്പറിലേക്ക് പേരും വിലാസവും അയച്ചു നല്‍കിയും രജിസ്ട്രേഷന്‍ നടത്താം.
(പി.ആര്‍./എ.എല്‍.പി./3002)
കൈയ്യേറ്റങ്ങള്‍ ഇന്ന് ഒഴിപ്പിക്കും
———–ആലപ്പുഴ: ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരമുള്ള നാലാംഘട്ട ഒഴിപ്പിക്കൽ ഇന്ന് (ഒക്ടോബര്‍ ആറ്) നടക്കും. ഈ നടപടികളുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും കൈയ്യേറ്റക്കാര്‍ വഹിക്കേണ്ടി വരുമെന്ന് പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
(പി.ആര്‍./എ.എല്‍.പി./3003)
കെട്ടിടാവശിഷ്ടങ്ങള്‍ ലേലം ചെയ്യും
—————-ആലപ്പുഴ: തകഴി ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡില്‍ ജീര്‍ണ്ണാവസ്ഥയിലുള്ള സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുടെ മണ്ണ് ഒഴികെയുള്ള കെട്ടിടാവശിഷ്ടങ്ങളുടെ ലേലം ഒക്ടോബര്‍ 13ന് ഉച്ചകഴിഞ്ഞ് 2.30ന് നടത്തും