കൊൽക്കത്ത: ത്രിപുരയിൽ ബി.ജെ.പി സർക്കാരിന്‍റെ ദുഷ്പ്രവൃത്തികൾക്ക് ‘പ്രായശ്ചിത്തം’ എന്ന നിലയിൽ തലമുണ്ഡനം ചെയ്ത് സുർമ എം.എൽ.എ ആശിഷ് ദാസ്.കൊൽക്കത്തയിലെ പ്രശസ്തമായ കാളിഘട്ട് ക്ഷേത്രത്തിൽ അദ്ദേഹം ഒരു യജ്ഞവും നടത്തി. തൃണമൂൽ കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വസതിക്കരികിലുള്ള ക്ഷേത്രത്തിലെത്തി അദ്ദേഹം യജ്ഞം നടത്തിയത്.
ത്രിപുരയില്‍ ബിജെപി രാഷ്ട്രീയ അരാജകത്വം വളര്‍ത്തുകയാണ് എന്നാണ് ആശിഷ് ദാസിന്‍റെ ആരോപണം. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ അസന്തുഷ്ടരാണ്. അതുകൊണ്ടാണ് പാര്‍ട്ടി വിടുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ദാസിനെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്ന് ബി.ജെ.പി വൃത്തങ്ങൾ അറിയിച്ചു.