സൗദിയിലേക്കുള്ള ഇന്ത്യൻ അധ്യാപകർകാരുടെ പ്രവേശനവിലക്ക് നീക്കി. ഇനി മുതൽ സർവകലാശാല, സ്കൂൾ, ടെക്നിക്കൽ അധ്യാപകർക്ക് ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാം. സൗദിയിൽ സ്കോളർഷിപ്പുള്ള വിദ്യാർഥികൾക്കും പ്രവേശനത്തിന് അനുമതിയുണ്ട്.
സൗദിയിൽ നിന്നും ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവർക്ക് ഹോട്ടൽ ക്വാറന്‍റൈന്‍ ആവശ്യമില്ല.യൂണിവേഴ്‌സിറ്റി അധ്യാപകർ, സ്കൂൾ അധ്യാപകർ, ടെക്‌നിക്കൽ കോളളേജുകളിലെ അധ്യാപകർ എന്നിവർക്കാണ് നേരിട്ട് പ്രവേശിക്കാൻ അനുമതിയുള്ളത്. ഇതോടെ മറ്റൊരു രാജ്യത്ത് ക്വാറന്‍റൈന്‍ ഇല്ലാതെ തന്നെ ഈ വിഭാഗക്കാർക്ക് നേരിട്ട് സൗദിയിലേക്ക് വരാം.
സൗദിയിൽനിന്ന് ഒരു ഡോസോ, രണ്ടു ഡോസോ വാക്‌സിൻ എടുത്തിട്ടുണ്ടെങ്കിൽ അവർക്ക് ക്വാറന്‍റൈന്‍ ആവശ്യമില്ല. അല്ലാത്തവർ സൗദിയിലെത്തി ഇൻസ്റ്റിറ്റിറ്റ്യൂഷൻ ക്വാറന്‍റൈന്‍ പൂർത്തിയാക്കണം. അതിന് ശേഷം വാക്‌സിൻ എടുക്കുകയും വേണം. ഇവർക്കൊപ്പം കുടുംബാംഗങ്ങൾക്കും സൗദിയിലേക്ക് നേരിട്ട് വരാം. വാക്സിനെടുക്കാത്ത കുടുംബാംഗങ്ങൾക്ക് സൗദിയിൽ ഹോട്ടൽ ക്വാറന്‍റൈന്‍ വേണ്ടിവരും. അല്ലാത്തവർക്കും ചെറിയ കുട്ടികൾക്കും ഹോം ക്വാറന്‍റൈന്‍ പൂർത്തിയാക്കിയാൽ മതി.