പാവയ്ക്ക നമ്മുടെ ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ദിവസവും പാവയ്ക്ക കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിന് ധാരാളം പോഷകം ലഭിക്കുന്നു. കാത്സ്യം, വിറ്റാമിന്‍ സി എന്നിവ പാവയ്ക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. പാവയ്ക്കയുടെ കയ്പ്പ് മാറണമെങ്കില്‍ പാവയ്ക്ക ജ്യൂസില്‍ അല്‍പം തേനോ ശര്‍ക്കരയോ ചേര്‍ത്ത് കഴിക്കാം.
തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദിവസവും പാവയ്ക്ക ജ്യൂസായി കുടിക്കുക. പ്രമേഹരോഗികള്‍ ദിവസവും ഒരു ഗ്ലാസ് പാവയ്ക്ക ജ്യൂസ് കുടിക്കുന്നത് ഏറെ നല്ലതാണ്. കാരണം, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പാവയ്ക്ക സഹായിക്കും. ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ ഇല്ലാതാക്കി നല്ല കൊളസ്ട്രോള്‍ നിലനിര്‍ത്താന്‍ പാവയ്ക്ക സഹായിക്കുന്നു. പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണ് പാവയ്ക്ക. ശരീരത്തിലെ അണുക്കളെ നശിപ്പിക്കാനും ദഹനസംബന്ധമായ അസുഖങ്ങള്‍ ഇല്ലാതാക്കാനും വളരെ നല്ലതാണ് പാവയ്ക്ക.