രാവിലെ എണീറ്റ് കാൽ നിലത്തു കുത്തുമ്പോൾ പലർക്കും കഠിനമായ വേദന അനുഭവപ്പെടാറുണ്ട്. ഉപ്പൂറ്റിയുടെ അസ്ഥിയിൽ നിന്നും കാൽവിരലുകളുടെ അസ്ഥിയിലേക്കു വ്യാപിച്ചു കിടക്കുന്ന പ്ലാന്റാർ ഫേഷ്യ എന്ന കട്ടിയുള്ള പാടയ്ക്കു വരുന്ന നീർവീക്കം (Plantar fasciitis) ആണ് ഇത്തരം വേദനയ്ക്ക് പ്രധാന കാരണം. ദീർഘനേരം നിൽക്കുന്നവരിലും പടികൾ കയറിയിറങ്ങുന്നവരിലും അമിതവണ്ണമുള്ളവരിലുമാണ് ഈ വേദന കൂടുതൽ കാണുന്നത്. കാലിന്റെ പുറകിലെ ചില പേശികൾ ചേർന്ന് ഉണ്ടാകുന്ന Achilles Tendon അസ്ഥിയുമായിച്ചേരുന്ന ഭാഗത്തായി ഉണ്ടാകുന്ന നീർക്കെട്ടു, (അകിലിസ് ടെൻഡനൈറ്റിസ്) മൂലവും ഉപ്പൂറ്റി വേദന വരാം.
വേദന കുറയ്ക്കാൻ ചില വഴികൾ
∙ ചൂടു വെള്ളത്തിൽ 10 മിനിട്ടു കാൽ മുക്കി വച്ച ശേഷം, ഒരു മിനിട്ടു തണുത്ത വെള്ളത്തിൽ കാൽ വയ്ക്കുന്നത് (Contrast Bath), വേദന കുറയ്ക്കാൻ സഹായിക്കും
∙ നിന്നു ജോലി ചെയ്യുന്നവർക്ക്, ഷൂവിന് ഉള്ളിലായി, സിലിക്കോൺ കൊണ്ടുള്ള ഹീൽ കപ്പ് ഉപയോഗിക്കാം.
∙ നീരും വേദനയും കുറയ്ക്കാനുള്ള മരുന്നുകൾ (NSAID) കഴിക്കാം.
∙ മൃദുവായ ചെരിപ്പുകൾ പ്രത്യേകിച്ച് മൈക്രോസെല്ലുലാർ റബർ ചെരിപ്പുകൾ ഉപ്പൂറ്റിവേദനയുള്ളവർക്ക് ഉത്തമമാണ്.
∙ അമിതവണ്ണം കുറയ്ക്കുക. തുടർച്ചയായി നിൽക്കുന്നവർ ഒരു മണിക്കൂർ കൂടുമ്പോൾ അഞ്ചു മിനിറ്റ് ഇരുന്നു വിശ്രമിക്കുക.
∙ കാൽപാദം ഐസ് വെള്ളം നിറച്ച കുപ്പിയുടെ മേൽ കയറ്റിവച്ച് അമർത്തി മുൻപോട്ടും പിറകോട്ടും 10 മിനിറ്റ് ഉരുട്ടുക.
∙ ഭിത്തിക്കഭിമുഖമായി നിന്ന് ഒരു കാൽ പിന്നിലേക്കാഞ്ഞ് മറ്റേ കാലിന്റെ ഉപ്പൂറ്റി തറയിലൂന്നി, കാൽവിരലുകൾ ഭിത്തിയിൽ മുട്ടുംവിധം ചേർത്തു വയ്ക്കുക. 15- 30 സെക്കൻഡ്, 5 തവണ