ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലഖിംപുർ ഖേർ സന്ദർശനത്തിന് അനുമതി നിഷേധിച്ച് യുപി സര്‍ക്കാര്‍. ക്രമസമാധാന നില മോശമാകാൻ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.ഒക്ടോബർ മൂന്നിനുണ്ടായ സംഭവങ്ങളെ തുടർന്ന് പ്രഖ്യാപിച്ച കർഫ്യൂവിനെ തുടർന്ന് അനുമതി നൽകാനാവില്ലെന്നാണ് യുപി സർക്കാരിന്റെ നിലപാട്.
അതേസമയം, പ്രിയങ്ക ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധം ശക്തമാക്കുമെന്നാണ് കോൺഗ്രസ് പ്രഖ്യാപനം. പ്രിയങ്കയെ മോചിപ്പിച്ചില്ലെങ്കിൽ പഞ്ചാബിൽ നിന്ന് യു പിയിലേക്ക് മാർച്ച് നടത്തുമെന്ന് മുൻ സംസ്ഥാന അധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദു പറഞ്ഞു. ഉത്തർപ്രദേശ് പൊലീസ് കരുതൽ തടങ്കലിലാക്കിയ പ്രിയങ്കാ ഗാന്ധിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ സീതാപുരിൽ ഉപരോധസമരം തുടരുകയാണ്.