ശ്രീനഗർ;ജമ്മുകാഷ്മീരിൽ മൂന്നു പേരെ ഭീകരർ വെടിവച്ചുകൊന്നു.ശ്രീനഗറിലാണ് തുടർച്ചയായ ആക്രമണങ്ങൾ ഉണ്ടായത്. വൈകീട്ട് 7.25 ഓടെയാണ് ആദ്യ ആക്രമണം നടന്നത്. പ്രമുഖ കെമിസ്റ്റ്, തെരുവിൽ ഭക്ഷണ വിൽപ്പന നടത്തുന്നയാൾ, ടാക്സി ഡ്രൈവർ എന്നിവരാണ് കൊല്ലപ്പെട്ടത്.
ശ്രീനഗറിലെ ഇക്ബാൽ പാർക്കിലെ ബിന്ദ്രൂ മെഡികേറ്റ് ഫാർമസി ഉടമയുമായ മഖൻ ലാൽ ബിന്ദ്രൂ (70) ആണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. ഫാര്‍മസിയില്‍ അതിക്രമിച്ച് കയറി ഭീകരര്‍ നിറയൊഴിക്കുകയായിരുന്നു. മഖൻ ലാലിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മറ്റൊരു സംഭവത്തില്‍ തെരുവ് കച്ചവടക്കാരനെ ഭീകരര്‍ വെടിവച്ചു കൊന്നു. ശ്രീനഗറിന് സമീപം ലാൽ ബസാറിലായിരുന്നു സംഭവം. വിരേന്ദര്‍ പസ്വാന് നേരെയാണ് ഭീകരര്‍ നിറയൊഴിച്ചത്. ബീഹാറിലെ ഭാഗൽപൂർ സ്വദേശിയാണ് ഇദ്ദേഹം.ബന്ദിപ്പോറ ജില്ലയിലാണ് മറ്റൊരു ഭീകരാക്രമണം നടന്നത്. പ്രദേശത്തെ ടാക്സി യൂണിയൻ പ്രസിഡന്റായ മുഹമ്മദ് ഷാഫിയാണ് കൊല്ലപ്പെട്ടത്.കശ്മീരിൽ തുടർച്ചയായി ഭീകരാക്രമണങ്ങൾ നടന്നതിനാൽ സുരക്ഷാ സേന പ്രദേശം വളഞ്ഞിരിക്കുകയാണ്.