മുംബൈ: ആഢംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ അറസ്റ്റിലായ ശ്രേയസ് നായരെ എൻസിബി കസ്റ്റഡിയിൽ വിട്ടു. ഈ മാസം പതിനൊന്ന് വരെയാണ് ശ്രേയസ് നായരെ കസ്റ്റഡിയിൽ വിട്ടത്. കസ്റ്റഡിയിലുള്ള ആര്യൻ ഖാനെ ശ്രേയസ് നായർക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യാൻ എൻസിബി തീരുമാനിച്ചു.
അതെസമയം, ആഢംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ മയക്കു മരുന്നുമായി ബന്ധപ്പെട്ട പണം ഇടപാടിനെക്കുറിച്ച് അന്വേഷിക്കുന്നതിന് എൻസിബി, ഇഡിയുടെ സഹായം തേടിയത്. കോർഡേലിയയിൽ നിന്ന് വീണ്ടും മയക്കുമരുന്നു കണ്ടെത്തിയ സാഹചര്യത്തിൽ കപ്പൽ ഉടമയെ വീണ്ടും ചോദ്യം ചെയ്യാൻ എൻസിബി തീരുമാനിച്ചു.