തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തില്‍ നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കല്‍ ഉന്നയിച്ചത് സര്‍ക്കാറിനെ വിമര്‍ശിക്കാന്‍ വേണ്ടിയല്ലെന്ന് കെ.കെ ശൈലജ. ഒന്നിച്ചു നിന്ന് പ്രശ്‌നത്തില്‍ പരിഹാരം കാണണം. പ്ലസ് വണ്‍ പ്രവേശനത്തില്‍ സര്‍ക്കാറും ജനപ്രതിനിധികളും ഒന്നിച്ചു നിന്ന് എല്ലാവര്‍ക്കും പ്രവേശനം ഉറപ്പാക്കണമെന്നും ശൈലജ പറഞ്ഞു.
പ്ലസ് വണ്‍ സീറ്റ് വിഷയം സര്‍ക്കാര്‍ ഗൗരവമായി കാണണമെന്നും ആവശ്യം എവിടെയാണെന്ന് മനസിലാക്കി സീറ്റ് ക്രമീകരണം നടത്തണമെന്നും ശ്രദ്ധ ക്ഷണിക്കലിലൂടെ ശൈലജ ആവശ്യപ്പെട്ടിരുന്നു.
പ്ലസ് വണ്‍ സീറ്റ് എല്ലാ വിദ്യാര്‍ഥികള്‍ക്കും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും സീറ്റുകളുടെ എണ്ണം സംസ്ഥാന തലത്തില്‍ പരിഗണിക്കുന്നതിന് പകരം ജില്ലാ അടിസ്ഥാനത്തില്‍ അപേക്ഷകള്‍ കണക്കാക്കണമെന്നും ശൈലജ ഇന്നലെ നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യം പ്രതിപക്ഷവും സഭയില്‍ ഉന്നയിച്ചിരുന്നു.