തിരുവനന്തപുരം: സംസ്ഥാന ബിജെപി സംഘടനാ സംവിധാനത്തിൽ അഴിച്ചുപണി. അഞ്ചു ജില്ലകളിലെ പ്രസിഡന്റുമാരെ മാറ്റി. പത്തനംതിട്ട, കോട്ടയം, പാലക്കാട്, വയനാട്, കാസര്‍കോട് എന്നീ ജില്ലാ അധ്യക്ഷന്മാരെയാണ് മാറ്റിയത്. നടൻ കൃഷ്ണകുമാർ ബിജെപി ദേശീയ കൗൺസിൽ അംഗമായി. അഡ്വ. ബി ഗോപാലകൃഷ്ണനെ സംസ്ഥാന വൈസ് പ്രസിഡന്റായും നിയമിച്ചു. എം.എസ്.സമ്പൂർണ, ജി.രാമൻ നായർ, ജി.ഗിരീശൻ എന്നിവരാണ് പുതുതായി ദേശീയ കൗൺസിലിലേക്ക് എത്തിയ മറ്റുള്ളവർ.
പി.രഘുനാഥ്, ബി.ഗോപാലകൃഷ്ണൻ, സി.ശിവൻകുട്ടി എന്നിവരെക്കൂടി പുതുതായി സംസ്ഥാന വൈസ്പ്രസിഡന്റുമാരാക്കി. ഇതോടെ പത്ത് വൈസ് പ്രസിഡന്റുമാരായി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണ് പുതിയ ഭാരവാഹിപട്ടിക പുറത്തുവിട്ടത്.
കെ.ശ്രീകാന്ത്, ജെ.ആർ.പത്മകുമാർ, രേണു സുരേഷ്, പന്തളം പ്രതാപൻ എന്നിവരെ പുതുതായി സെക്രട്ടറിമാരാക്കി. ആകെ പത്ത് സെക്രട്ടറിമാരാണുള്ളത്. ഇ.കൃഷ്ണകുമാറാണ് പുതിയ സംസ്ഥാന ട്രഷറർ. കെ.വി.എസ്.ഹരിദാസ്, സന്ദീപ് വാചസ്പതി, ടി.പി.സിന്ധുമോൾ എന്നിവരെ വക്താക്കളായി നിയമിച്ചു. കിസാൻ മോർച്ച സംസ്ഥാന അദ്ധ്യക്ഷനായി ഷാജി.ആർ.നായരെയും നിയമിച്ചു.
എ എന്‍ രാധാകൃഷ്ണന്‍, ശോഭ സുരേന്ദ്രന്‍, കെ എസ് രാധാകൃഷ്ണന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരായി തുടരും. എംടി രമേശ്, ജോര്‍ജ് കുര്യന്‍, സി കൃഷ്ണകുമാര്‍ എന്നിവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരാണ്. എം ഗണേഷ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി തുടരും.
വി.എ.സൂരജ് (പത്തനംതിട്ട), ജി.ലിജിൻലാൽ ( കോട്ടയം), കെ.എം.ഹരിദാസ് (പാലക്കാട്), കെ.പി.മധു (വയനാട്), രവീശതന്ത്രി (കാസർകോട്)എന്നിവരാണ് പുതിയ ജില്ലാ പ്രസിഡന്റുമാർ. സംസ്ഥാന ഓഫിസ് സെക്രട്ടറിയായി ജയരാജ് കൈമളെ നിയമിച്ചു. സംസ്ഥാന സംഘടനാ സെക്രട്ടറി ഗണേശിനെ മാറ്റുമെന്ന് അഭ്യൂഹം പടർന്നിരുന്നെങ്കിലും അദ്ദേഹത്തെ മാറ്റിയിട്ടില്ല. കോഴിക്കോട് ജില്ലാ പ്രസിഡന്റിനെയും മാറ്റുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.