തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നികുതി തട്ടിപ്പ് നടന്നതായി സമ്മതിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍. ജനങ്ങളുടെ നികുതിപ്പണം അല്ല നഷ്ടമായതെന്ന് മേയർ ആര്യ രാജേന്ദ്രൻ വ്യക്തമാക്കി. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നുംനഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തിലും അന്വേഷണം നടക്കുന്നുണ്ടെന്നും മേയർ അറിയിച്ചു.
മേഖലാ ഓഫീസില്‍ ലഭിച്ച കരം ഉദ്യോഗസ്ഥര്‍ ബാങ്കില്‍ അടച്ചില്ല. നേമം മേഖലാ ഓഫീസില്‍ 25 ലക്ഷത്തിന്റെ ക്രമക്കേടാണ് നടന്നത്. ശ്രീകാര്യത്ത് അഞ്ചു ലക്ഷവും, ആറ്റിപ്രയില്‍ ഒരു ലക്ഷം രൂപയുടേയും ക്രമക്കേടും നടന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ട്. അഞ്ച് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതായും മേയര്‍ ആര്യാ രാജേന്ദ്രന്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു.