ദുബായ്: കുട്ടികൾ പ്രാര്‍ഥിച്ചാൽ ദൈവങ്ങൾ പെട്ടെന്ന് കേള്‍ക്കുമെന്ന് പഴമക്കാർ പറയാറുണ്ട്. എന്നാല്‍ ആ പറച്ചില്‍ തെറ്റാണെന്നാണ് ഡല്‍ഹി-ചെന്നൈ മത്സരം തെളിയിചിരിക്കുന്നത്. അച്ഛന്റെ ടീം ജയിക്കാനായി കൈകള്‍ കൂപ്പി പ്രാർഥിച്ച സിവ സിങ് ധോനിയുടെ പ്രാര്‍ഥനകള്‍ ഫലം കണ്ടില്ല.
Ziva praying for the #CSK win. pic.twitter.com/r10hPkSxnd
— Johns. (@CricCrazyJohns) October 4, 2021
ഡല്‍ഹി-ചെന്നൈ പോരില്‍ അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞിരുന്നു. അവസാന ഓവറില്‍ ആറ് റണ്‍സ് ആണ് ബ്രാവോ പ്രതിരോധിക്കേണ്ടിയിരുന്നത്. എന്നാല്‍ മൂന്ന് റണ്‍സ് തോല്‍വിയിലേക്ക് ഡല്‍ഹിക്കെതിരെ ചെന്നൈ വീണു. ഈ സമയം ഗ്യാലറികളില്‍ ചെന്നൈയുടെ ജയത്തിനായി കൈകള്‍ കൂപ്പി പ്രാര്‍ഥിക്കുന്ന സിവയാണ് ക്യാമറ കണ്ണുകളില്‍ ഉടക്കിയത്.
Ziva praying is the cutest thing ☺️#DCvCSK pic.twitter.com/XtSFbqEjxi
— Lucifer 🇮🇳🇺🇸 (@SangramNayak9) October 4, 2021
കണ്ണടച്ച് പ്രാര്‍ഥിക്കുന്ന സിവയുടെ ഫോട്ടോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ചെന്നൈയോടുള്ള സിവയുടെ താത്പര്യവും പ്രാര്‍ഥനയുമെല്ലാം കണ്ട് ആരാധകര്‍ക്കും കൗതുകമായി. സിവ ആരാധകരുടെ മനസ് പിടിച്ചപ്പോള്‍ ദുബായില്‍ ധോനിക്ക് അത്ര നല്ല ദിവസമായിരുന്നില്ല.
Aweee Ziva and Gracia 🥰🥰 pic.twitter.com/fbT2NlPTn0
— 𝔻𝕚𝕫𝕚𝕘𝕚𝕣𝕝 😎😘 (@DreamDizi) October 4, 2021
ടീം തോല്‍വിയിലേക്ക് വീണതിനൊപ്പം ധോനിയുടെ ഫോമിന് എതിരേയും രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. 27 പന്തില്‍ നിന്ന് 18 റണ്‍സ് മാത്രമാണ് ധോനിക്ക് നേടാനായത്. ടീം പ്ലേഓഫില്‍ കടന്നെങ്കിലും ധോനിയുടെ ഐപിഎല്‍ ഭാവി ചോദ്യം ചെയ്യപ്പെടുകയാണ്.
Win it for cutie ziva csk 🥺 pic.twitter.com/GG7x7ZiA5P
— Marvadi (@SattuSupari_) October 4, 2021