കൊച്ചി: ശബരിമല ചെമ്പോല വ്യാജമാണോയെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യക്ക് (archaeological survey of india) ക്രൈംബ്രാഞ്ചിന്‍റെ (crime branch) കത്ത്. ചെമ്പോല വ്യാജമാണോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. ചെമ്പോല കുറഞ്ഞ വിലയ്ക്ക് തൃശൂരില്‍ നിന്ന് താന്‍ വാങ്ങിക്കൊടുത്തതാണെന്ന് പുരാവസ്തു കച്ചവടക്കാരന്‍ സന്തോഷ് പറഞ്ഞതോടെയാണ് വിവാദമായത്.
അതിനിടെ മോൻസന്‍ മാവുങ്കലിന്‍റെ കൈവശമുള്ള ശബരിമല ചെമ്പോല തിട്ടൂരം വ്യാജമായി ഉണ്ടാക്കിയവർക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് പന്തളം പൊലീസ് സ്റ്റേഷനിൽ പരാതിയെത്തി. പന്തളം വലിയകോയിക്കൽ ക്ഷേത്ര ഉപദേശക സമിതിയാണ് പരാതി കൊടുത്തത്.
സമൂഹത്തിൽ ബോധപൂർവം മതവികാരം വ്രണപ്പെടുത്താനും സ്പർധ ഉണ്ടാക്കനും ശ്രമം നടന്നെന്നാണ് ആരോപണം. ആധികാരിക രേഖ എന്ന നിലയിൽ വാർത്ത നൽകിയ ചാനൽ റിപ്പോർട്ടർക്കും ചാനൽ മേധാവിക്കുമെതിരെ കേസെടുക്കണെമെന്നും പരാതിയിൽ പറയുന്നു.