ന്യൂഡൽഹി: ഡല്‍ഹിയില്‍ നടുറോഡിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ് . ദ്വാരകയിലാണ് സംഭവം. വിഭ(30)എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
വിഭ ഭര്‍ത്താവിനൊപ്പം പച്ചക്കറി കട നടത്തിവരികയായിരുന്നു. ഇവിടെ മദ്യപിച്ചെത്തിയ പ്രതി ഇവരുമായി വാക്കുതര്‍ക്കമുണ്ടായി. ഇയാളോട് പോകാന്‍ ഇവര്‍ ആവശ്യപ്പെട്ടെങ്കിലും അതിനു തയാറാകാതിരുന്ന പ്രതി കൈവശമുണ്ടായിരുന്ന കത്തിയെടുത്ത് യുവതിയുടെ കഴുത്ത് മുറിക്കുകയായിരുന്നു.വിഭയെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണംസംഭവിച്ചു. സംഭവത്തിനു ശേഷം ഓടിരക്ഷപെട്ട പ്രതിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ശക്തമാക്കി.