തിരുവനന്തപുരം;വിനോദ നികുതിയിൽ ഇളവ് നൽകിയില്ലെങ്കിൽ തിയറ്ററുകൾ തുറക്കില്ലെന്ന് കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറഷൻ സംസ്ഥാന പ്രസിഡന്‍റും നിര്‍മാതാവുമായ ലിബർട്ടി ബഷീർ. വൈദ്യുതി ബില്ലിലും ഇളവ് അനുവദിക്കണം. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഉറപ്പ് ലഭിക്കണമെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയിലായ തീയറ്ററുകള്‍ക്ക് 10 ലക്ഷം രൂപ അടിയന്തര സഹായം നല്‍കണം. കാണികള്‍ക്ക് രണ്ട് ഡോസ് വാക്‌സിനെടുക്കണമെന്നത് പ്രായോഗികമല്ലെന്നും വകുപ്പ് മന്ത്രിയുടെ ഉറപ്പല്ല, മുഖ്യമന്ത്രിയുടെ ഉറപ്പാണ് വേണ്ടതെന്നും ലിബര്‍ട്ടി ബഷീര്‍ പ്രതികരിച്ചു. ഒക്ടോബര്‍ 25 മുതല്‍ തിയറ്ററുകള്‍ തുറക്കാനാണ് സര്‍ക്കാരിന്‍റെ തീരുമാനം. 50 ശതമാനം സീറ്റുകളില്‍ മാത്രമാണ് പ്രവേശനം അനുവദിക്കുകയുള്ളൂ.