കൊച്ചി: കേരള പോലീസിന് നേരെ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. പൊതുജനങ്ങളോട് മാന്യമായി പെരുമാറാന്‍ പോലീസ് തയ്യാറാവണമെന്ന് ഹൈക്കോടതി പോലീസിനോട് നിര്‍ദ്ദേശിച്ചു.
പലതവണ നിര്‍ദേശം നല്‍കിയെങ്കിലും ഫലമുണ്ടാകുന്നില്ല. മോശക്കാരായി പെരുമാറുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിക്ക് സര്‍ക്കാര്‍ തയ്യാറാവണമെന്നും സര്‍ക്കാര്‍ ഹോക്കോടതി ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി പെരുമാറ്റ ദൂഷ്യത്തിന്‍റെ പേരിൽ പൊലീസ് പഴികേൾക്കുന്നതിനിടെയാണ് ഹൈക്കോടതി വീണ്ടും വിമര്‍ശനം ഉന്നയിക്കുന്നത്. കോടതി പല തവണ നിർദ്ദേശങ്ങൾ നൽകിയെങ്കിലും പാലിക്കപ്പെട്ടിട്ടില്ലെന്ന് സിംഗിൾ ബെഞ്ച് വിമർശിച്ചു. കൊച്ചിയിൽ പൊലീസ് ഉദ്യോഗസ്ഥർ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയെന്ന ഹർജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ വിമർശനം.
കൊച്ചി സൗത്ത് പൊലീസിന്‍റെ പൊലീസിന്‍റെ നടപടി ചോദ്യം ചെയ്ത് എറണാകുളം സ്വദേശിനിയായ ഷൈനി സന്തോഷാണ് ഹർജി സമർപ്പിച്ചത്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുറപ്പാക്കണമെന്ന് സിറ്റി പൊലസ് കമ്മീഷണറോട് കോടതി ആവശ്യപ്പെട്ടു.