തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിനുള്ള മാർഗരേഖയായി. ആരോഗ്യവകുപ്പും വിദ്യാഭ്യാസവകുപ്പും സംയുക്തമായി തയ്യാറാക്കിയ കരട് മാര്‍ഗരേഖ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. പരമാവധി കുട്ടികളുടെ എണ്ണം കുറയ്ക്കണമെന്നാണ് 20 പേജുള്ള കരട് മാര്‍ഗരേഖയില്‍ പറയുന്നത്.
ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസ്സിൽ ഒരു ബെഞ്ചിൽ ഒരു കുട്ടിയെ മാത്രമേ ഇരുത്താവൂ. എല്‍ പി തലത്തില്‍ ഒരു ക്ലാസില്‍ പത്ത് കുട്ടികളെ വരെ ഒരു സമയം ഇരുത്താം. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ 20 കുട്ടികളെ വീതവും ഇരുത്തും. ഉച്ചവരെ മാത്രമായിരിക്കും ക്ലാസുകള്‍.
ബാച്ചുകളായി തിരിച്ചാകും ക്ലാസുകൾ. ബാച്ചുകളുടെ എണ്ണം കൂടുതൽ കുട്ടികൾ ഉള്ള സ്കൂളുകൾക്ക് സ്വയം തീരുമാനിക്കം. എന്നാൽ അകലം പാലിക്കൽ നിർബന്ധമാണ്. മാസ്കുകൾ ക്ലാസ് ടീച്ചർമാർ തന്നെ ശേഖരിച് ഉറപ്പ് വരുത്തണം. രോഗലക്ഷണങ്ങൾ ഉള്ള കുട്ടികളോ ലക്ഷണങ്ങൾ ഉള്ളവർ വീടുകളിൽ ഉള്ളവരോ സ്കൂളിൽ വരരുതെന്നും നിർദ്ദേശമുണ്ട്. ഉച്ചഭക്ഷണം സ്കൂളിൽ കൊണ്ടുവരാനോ സ്കൂളിൽ പാകം ചെയ്യാനോ ആദ്യ ഘട്ടത്തിൽ അനുവാദം ഇല്ല. സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം ഉച്ച ഭക്ഷണ വിതരണം പിന്നീട് പരിഗണിക്കും/
ക്ലാസുകള്‍ തമ്മിലുള്ള ഇടവേളകളും വ്യത്യസ്ത സമയത്തായിരിക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. കുട്ടികള്‍ ഒരേ സമയം കൂട്ടം കൂടുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു തീരുമാനം. സ്‌കൂളുകളുടെ ഭൗതിക സാഹചര്യം കണക്കിലെടുത്ത് വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ മാറ്റം വരുത്താം. സ്‌കൂളുകള്‍ വലുതാണെങ്കില്‍ കൂടുതല്‍ കുട്ടികളെ ഇരുത്താം.
സ്‌കൂളുകളില്‍ ഹെല്‍ത് മോണിറ്ററിങ് കമ്മിറ്റികള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പ് വരുത്തണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. ഈ മാസം പത്തിന് മുന്‍പ് കരട് മാര്‍ഗരേഖ സമര്‍പ്പിക്കുമെന്ന് വിദ്യാഭാസ മന്ത്രി വി. ശിവന്‍കുട്ടി നേരത്തെ പറഞ്ഞിരുന്നു.